
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപ വർധിച്ചു. ഒരു പവന് 392 രൂപയാണ് കൂടിയത്. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില.
സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
കേരളത്തിലെ കഴിഞ്ഞ 10 ദിവസത്തെ സ്വർണ്ണ വില യഥാക്രമം തീയതി-24 കാരറ്റ്-22 കാരറ്റ്
ഏപ്രിൽ 11, 2026 ₹15,284 (+49) ₹14,010 (+45)
ഏപ്രിൽ 10, 2026 ₹15,235 (+87) ₹13,965 (+80)
ഏപ്രിൽ 09, 2026 ₹15,148 (-234) ₹13,885 (-215)
ഏപ്രിൽ 08, 2026 ₹15,382 (+398) ₹14,100 (+365)
ഏപ്രിൽ 07, 2026 ₹14,984 (-82) ₹13,735 (-75)
ഏപ്രിൽ 06, 2026 ₹15,066 (-27) ₹13,810 (-25)
ഏപ്രിൽ 05, 2026 ₹15,093 (0) ₹13,835 (0)
ഏപ്രിൽ 04, 2026 ₹15,093 (0) ₹13,835 (0)
ഏപ്രിൽ 03, 2026 ₹15,093 (+196) ₹13,835 (+180)
ഏപ്രിൽ 02, 2026 ₹14,897 (-398) ₹13,655 (-365)