അമ്പമ്പോ എന്തൊരു കയറ്റം! കുതിച്ചു കയറി സ്വർണവില, ഇന്ന് ഒറ്റയടിക്കുണ്ടായത് 10,000 ത്തിലേറെ രൂപയുടെ വർധന

Published : May 13, 2026, 10:02 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധന. ഒരു പവൻ സ്വർണത്തിന് 10,200 രൂപ ഒറ്റയടിക്ക് വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,220 രൂപയിലെത്തി. വെള്ളി വിലയിലും സമാനമായ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽകുത്തനെ ഉയർന്നു . 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയായി. നിലവിൽ ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

അതേ സമയം, വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി. പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്നലെ വ്യാപാരത്തിനിടെ 6 ശതമാനത്തിലധികം ഇടിഞ്ഞു. ടൈറ്റനെ കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ ഓഹരികളുടെ വിലയിലും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ 

മെയ് 3- 1,10,680 രൂപ 

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) 

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ 

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ 

മെയ് 9- 1,11,720 രൂപ 

മെയ് 10- 1,11,720 രൂപ 

മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ 

മെയ് 12- 1,12,920 രൂപ

മെയ് 13- 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

PREV
Read more Articles on
click me!

Recommended Stories

ഈ മാസത്തെ റെക്കോർഡ് നിരക്കിൽ തൊട്ട് സ്വർണം; ഒരു പവൻ വാങ്ങാൻ ഇന്ന് ജ്വല്ലറികളിൽ കൊടുക്കേണ്ടത് ,12,920 രൂപയിലധികം
'സ്വര്‍ണം വാങ്ങരുത്': പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഇളകി മറിഞ്ഞ് വിപണി; ജ്വല്ലറി ഓഹരികളില്‍ വന്‍ ഇടിവ്