
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 15 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കേരളത്തിൽ വർധിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13, 740 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,09,920 രൂപയായി. കഴിഞ്ഞ 2 ദിവസങ്ങൾ കൊണ്ട് ഒറ്റയടിക്ക് സ്വർണ വില 4200 രൂപ കൂടിയിരുന്നു. അതേ സമയം സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2400 രൂപയായി.
അതേ സമയം, ദിവസങ്ങൾക്കുള്ളിൽ എത്തുന്ന ഓണം വിപണിയിൽ സ്വർണ വിലവർധനവിനാണ് സാധ്യതയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഭാഗിക ധാരണ രൂപപ്പെട്ടതോടെ ആഗോള സാമ്പത്തിക വിപണികളിൽ അനുകൂല മാറ്റങ്ങൾ പ്രകടമാകുകയാണ്. എണ്ണവിലയിലും യുഎസ് ട്രഷറി ബോണ്ട് ആദായത്തിലും ഉണ്ടായ ഇടിവ് സ്വർണ്ണ നിക്ഷേപത്തിന് കൂടുതൽ ആകർഷണം സൃഷ്ടിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓഗസ്റ്റ് 1- 1,05,760 രൂപ
ജൂലൈ 31- 1,06,040 രൂപ
ജൂലൈ 30- 1,05,840 രൂപ
ജൂലൈ 29- 1,05,240 രൂപ
ജൂലൈ 27- 1,06,960 രൂപ