വീണ്ടും കുതിച്ച് സ്വർണവില, ഗ്രാമിന് 300 കടന്ന് വെള്ളിയുടെ വിലയും

Published : Feb 09, 2026, 11:47 AM IST
gold

Synopsis

സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം.

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 1,640 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില 1,16,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,480 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.

വെള്ളിയാഴ്ച, രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടിയിരുന്നു. രാവിലെ 1,520 രൂപ കുറ‍ഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നു. വീണ്ടും ശനിയാഴ്ച രാവിലെ വില വർദ്ധിച്ചു. പവന് 2,120 രൂപയാണ് ശനിയാഴ്ച ഉയർന്നത്. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14560 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11965 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9315 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6005 രൂപ. വെള്ളിയുടെ വിലയും ഉയർന്നു, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 300 രൂപ.

PREV
Read more Articles on
click me!

Recommended Stories

ഏറ്റവും കുറഞ്ഞ പണിക്കൂലിൽ സ്വർണം വാങ്ങാൻ ഇന്ന് എത്ര നൽകണം? നിരക്കുകൾ അറിയാം
സ്വർണം വീണ്ടും കുതിക്കുന്നു, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 3,000 രൂപയിലധികം