Gold rate today: സ്വർണാഭരണ വിപണിയിലേക്കാണോ? ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം

Published : Aug 24, 2025, 11:38 AM IST
Gold

Synopsis

ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74,000 ത്തിന് മുകളിലെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 320 രൂപയാണ് വർദ്ധിച്ചിരുന്നു. ഇതോടെ ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74520 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,500 രൂപ നൽകേണ്ടി വരും.

ഫെഡ് നിരക്ക് കുറയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ പ്രസം​ഗത്തിനെ തുടർന്ന് ഡോളർ ഇടിഞ്ഞതോടെ ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഡോളർ ദുർബലമാകുമ്പോൾ പൊതുവെ ഒരു ബദൽ നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നതുകൊണ്ട് കൂടുതൽ വാങ്ങലുകൾ നടക്കുകയും അത് സ്വർണവിലയെ ഉയർത്തുകയും ചെയ്തു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9315 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7645 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5955 ആണ്. വെള്ളിയുടെ വിലയും ഇന്നലെ കുതിച്ചുയർന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 124 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ

ഓഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ

ഓഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ

ഓഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ

ഓഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ

ഓഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ

ഓഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ

ഓഗസ്റ്റ് 11 - ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ

ഓഗസ്റ്റ് 12 - ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 15 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ

ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 19 - ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ

ഓഗസ്റ്റ് 20 - ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ

ഓഗസ്റ്റ് 21 - ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ

ഓഗസ്റ്റ് 22 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 73720 രൂപ

ഓഗസ്റ്റ് 23 - ഒരു പവന് 320 രൂപ വർദ്ധിച്ചു. പവന്റെ വില 74520 രൂപ

ഓഗസ്റ്റ് 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74520 രൂപ

 

PREV
Read more Articles on
click me!

Recommended Stories

സ്വർണവില ഉയർന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം?
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? പവന് ഇന്ന് ഏത്ര നൽകണം