
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായെന്നും ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായിരുന്നു വില. ഇന്ന് വെള്ളി വിലയിലും വർധനവുണ്ടായി. 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഓഗസ്റ്റ് 21- 1,17,680 രൂപ
ഓഗസ്റ്റ് 20- 1,16,800 രൂപ
ഓഗസ്റ്റ് 19- 1,13,640 രൂപ
ഓഗസ്റ്റ് 18- 1,14,320 രൂപ
ഓഗസ്റ്റ് 17- 1,14,160 രൂപ
ഓഗസ്റ്റ് 16- 1,13,760 രൂപ
ഓഗസ്റ്റ് 15- 1,13,760 രൂപ
ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ
ഓഗസ്റ്റ് 12- 1,13,560 രൂപ
ഓഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
ഓഗസ്റ്റ് 10- 1,11,440 രൂപ