കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. 22 കാരറ്റ് സ്വർണം ഒരു പവന് 91,360 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 165 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ വില.
തിരുവനന്തപുരം: സ്വർണവില വീണ്ടും ഇടിഞ്ഞു. കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. 22 കാരറ്റ് സ്വർണം ഒരു പവന് 91,360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയിലെത്തി. പവന് 74,760 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7,315 രൂപയും പവന് 58,520 രൂപയുമായി. വെള്ളി ഗ്രാമിന് 165 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകൾക്കു പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
നവംബർ 24- 93,720 രൂപ
നവംബർ 23- 92,800 രൂപ
നവംബർ 22- 92,800 രൂപ
നവംബർ 21- 91,720 രൂപ
നവംബർ 20- 92,080 രൂപ
നവംബർ 19- 95,840 രൂപ
നവംബർ 18- 97,720 രൂപ
നവംബർ 17- 99,760 രൂപ
നവംബർ 16- 1,00,320 രൂപ
നവംബർ 15- 1,00,920 രൂപ
അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മർദവും സ്വർണ്ണത്തെ ബാധിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഉയർന്ന വിലയിൽ വൻതോതിൽ സ്വർണം വാങ്ങിയ വലിയ നിക്ഷേപകർ ഇപ്പോഴത്തെ വിലയിടിവിൽ വലിയ നഷ്ടത്തിലാണ്. നഷ്ടം നികത്താൻ കൂടുതൽ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോൾ വാങ്ങൽ പിന്തുണ ദുർബലമാകാൻ കാരണമായിട്ടുണ്ട്. മാർജിൻ കോളുകളും പണലഭ്യതാ ആവശ്യങ്ങളും ചില നിക്ഷേപകരെ കൈവശമുള്ള സ്വർണം വിറ്റഴിക്കാനും പ്രേരിപ്പിക്കുന്നു.
അമേരിക്കൻ സാമ്പത്തിക സൂചികകളും ഫെഡറൽ റിസർവിന്റെ പലിശനയ സൂചനകളുമായിരിക്കും ഇനി സ്വർണ്ണവിപണിയുടെ ഗതി നിർണയിക്കുക. 3,500 ഡോളർ നിർണായക പിന്തുണാ നിലവാരമാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വവും വൻകിട നിക്ഷേപകരുടെ സാമ്പത്തിക സമ്മർദവും തുടരുന്നതിനാൽ സ്വർണ്ണവിലയിൽ സ്ഥിരത കൈവരിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.
















