Gold Rate Today: സ്വർണാഭരണ പ്രേമികൾ ആശ്വസിക്കേണ്ട, വില വീണ്ടും മുകളിലേക്ക്; പവന് ഇന്ന് എത്ര നൽകണം

Published : Jun 02, 2025, 10:33 AM ISTUpdated : Jun 02, 2025, 10:52 AM IST
Gold Rate Today: സ്വർണാഭരണ പ്രേമികൾ ആശ്വസിക്കേണ്ട, വില വീണ്ടും മുകളിലേക്ക്; പവന് ഇന്ന് എത്ര നൽകണം

Synopsis

രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 240 രൂപയാണ് വർധിച്ചത്. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71600 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ വർധിച്ചു. ഇന്നത്തെ വില 8950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7340 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 119 രൂപയാണ്.

ആഗോള തലത്തിൽ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികൾക്കുണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല. കുഞ്ഞിന്റെ ജനനം മുതൽ വിവാഹം വരെ പല ആവശ്യങ്ങൾക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികൾക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂണ്‍ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂണ്‍ 2 - ഒരു പവൻ സ്വർണത്തിന് ഇന്ന 240 രൂപ വർദ്ധിച്ചു. വിപണിവില - 71,600

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: സ്വർണവില വീണ്ടും 95,000 ത്തിന് മുകളിൽ, ആശങ്കയോടെ സ്വർണാഭരണ പ്രേമികൾ
Gold Rate Today: ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില