Gold Rate Today: സ്വർണാഭരണ ഉപഭോക്താക്കൾക്ക് ഇരുട്ടടി, വില ഇന്ന് രണ്ടാമതും വർദ്ധിച്ചു

Published : Jun 02, 2025, 01:50 PM ISTUpdated : Jun 02, 2025, 04:45 PM IST
Gold Rate Today:  സ്വർണാഭരണ ഉപഭോക്താക്കൾക്ക് ഇരുട്ടടി, വില ഇന്ന് രണ്ടാമതും വർദ്ധിച്ചു

Synopsis

880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു. രാവിലെ 240 രൂപ പവന് ഉയർന്നിരുന്നു. ആകെ 1,120 രൂപയാണ് പവന് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,480 രൂപയാണ്. 

രാവിലെ അന്താരാഷ്ട്ര സ്വർണ്ണവില  3300 ഡോളർ ആയിരുന്നു. ഉച്ച് ആയപ്പോ8 വില 3351 ഡോളറിൽ എത്തി. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകൾ, ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിച്ചു. സുരക്ഷ്ഷിത നിക്ഷ്ഷേപമായാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇതു കൂടാതെ, ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ ഈ വർഷാവസാനം പലിശനിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞതിനെത്തുടർന്ന് ഡോളറിന്റെ ബലഹീനതയും സ്വർണ വില ഉയരാൻ കാരണമായി. 
 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂണ്‍ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂണ്‍ 2 - ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു. വിപണിവില - 71,600
ജൂണ്‍ 2 - ഒരു പവൻ സ്വർണത്തിന് ഇന്ന് 880 രൂപ വർദ്ധിച്ചു. വിപണിവില - 72,480

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില
Gold Rate Today: സ്വർണവിലയിൽ നേരിയ ഇടിവ്, കുറയാതെ വെള്ളി വില; കേരളത്തിൽ ഒരു പവന് ഇന്ന് എത്ര നൽകണം?