Gold Rate Today: കണ്ണുതള്ളി സ്വർണാഭരണ ഉപഭോക്താക്കൾ; വീണ്ടും റെക്കോർഡിട്ട് സ്വർണവില

Published : Oct 03, 2024, 10:43 AM ISTUpdated : Oct 03, 2024, 11:20 AM IST
Gold Rate Today: കണ്ണുതള്ളി സ്വർണാഭരണ ഉപഭോക്താക്കൾ; വീണ്ടും റെക്കോർഡിട്ട് സ്വർണവില

Synopsis

സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80  രൂപ വർധിച്ചു.  ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപയാണ്.  

ഇന്നലെ റെക്കോർഡ് വിലയിൽ തന്നെയായിരുന്നു വ്യാപാരം. അന്താരാഷ്ട്ര വിലയും റെക്കോർഡിലാണ്. ഭൗമരാഷ്ട്രീയ തർക്കങ്ങൾ സ്വർണവിലയെ  കുത്തനെ ഉയർത്താൻ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില. പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും സ്വർണവില കുതിക്കുകയായിരുന്നു. 

സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയർന്ന് 7,110  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,880 രൂപയാണ്.  വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്. 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56880  രൂപ 

PREV
click me!

Recommended Stories

മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 800 രൂപ; കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്കറിയാം
ഇടിഞ്ഞ് വീണ്ടും താഴേക്ക് തന്നെ! മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1040 രൂപ; കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്കറിയാം