Gold Rate Today: പിടിതരാതെ സ്വർണവില; ഇന്നും റെക്കോർഡ് വിലയിൽ വ്യാപാരം

Published : Oct 04, 2024, 10:48 AM IST
Gold Rate Today: പിടിതരാതെ സ്വർണവില; ഇന്നും റെക്കോർഡ് വിലയിൽ വ്യാപാരം

Synopsis

തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560  രൂപയാണ് സ്വർണത്തിനു വർധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80  രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.  ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്.  

തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560  രൂപയാണ് സ്വർണത്തിനു വർധിച്ചത്.  അമേരിക്കൻ പലിശ നിരക്ക്, ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണവില വർദ്ധിക്കുകയാണ് ചെയ്യുന്നത്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയർന്ന് 7,120  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്.  വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയായി. 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56960  രൂപ 

PREV
click me!

Recommended Stories

റെക്കോർഡ് വിലക്കടുത്തേക്ക് വീണ്ടും! 24 മണിക്കൂറിനിടെ വ‍‌‍‌ർധിച്ചത് 8120 രൂപ; ഒരു പവൻ സ്വ‌‍‌ർണത്തിന്റെ വില 1,26,920 രൂപ
പശ്ചിമേഷ്യൻ തീയിൽ കത്തിക്കയറി സ്വർണ വില, ഉച്ചക്ക് വീണ്ടും വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം