Gold Rate Today: സ്വർണം വാങ്ങാൻ കുറച്ച് വിയർക്കും; വ്യാപാരം റെക്കോർഡ് വിലയിൽ

Published : Oct 05, 2024, 11:02 AM IST
Gold Rate Today: സ്വർണം വാങ്ങാൻ കുറച്ച് വിയർക്കും; വ്യാപാരം റെക്കോർഡ് വിലയിൽ

Synopsis

ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്.  57000 കടക്കുമോ എന്ന ആശങ്കയിലാണ് സ്വർണാഭരണ ഉപഭോക്താക്കൾ. 

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്.  വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960  രൂപ 

PREV
click me!

Recommended Stories

റെക്കോർഡ് വിലക്കടുത്തേക്ക് വീണ്ടും! 24 മണിക്കൂറിനിടെ വ‍‌‍‌ർധിച്ചത് 8120 രൂപ; ഒരു പവൻ സ്വ‌‍‌ർണത്തിന്റെ വില 1,26,920 രൂപ
പശ്ചിമേഷ്യൻ തീയിൽ കത്തിക്കയറി സ്വർണ വില, ഉച്ചക്ക് വീണ്ടും വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം