Gold Rate Today: വീഴ്ചയിൽ വിശ്രമിച്ച് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?

Published : Jan 06, 2025, 11:10 AM IST
Gold Rate Today: വീഴ്ചയിൽ വിശ്രമിച്ച് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?

Synopsis

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.  മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200  രൂപയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,720 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം ഒരു പവൻ വാങ്ങുമ്പോൾ 62000  ത്തിനു മുകളിൽ നൽകേണ്ടി വരും. 

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.  മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200  രൂപയാണ്. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് ഇങ്ങോട്ട് രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7215 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 5945  രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

PREV
click me!

Recommended Stories

ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം? സ്വർണം, വെള്ളി നിരക്കുകൾ അറിയാം
ഇന്നും സ്വർണവില ഉയർന്നു; നേരിയ ഇടിവിൽ വെള്ളിയുടെ വില