Gold Rate Today: വിവാഹ വിപണിക്ക് ആശ്വാസം; സ്വർണവിലയിൽ ഇടിവ് തുടരുന്നു

Published : Feb 06, 2024, 12:34 PM IST
Gold Rate Today: വിവാഹ വിപണിക്ക് ആശ്വാസം; സ്വർണവിലയിൽ ഇടിവ് തുടരുന്നു

Synopsis

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46200 രൂപയാണ്. 

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി നിരക്ക് 5775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4775 രൂപയാണ്.

വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു  വിപണി വില 76 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഫെബ്രുവരിയിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ഫെബ്രുവരി 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 - സ്വർണവിലയിൽ മാറ്റമില്ല
ഫെബ്രുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
 

PREV
click me!

Recommended Stories

വീണ്ടും വലിയൊരു പടി താഴേക്കിറങ്ങി സ്വർണം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കൽ; ഇന്നത്തെ വിലയറിയാം
4 ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില കുതിച്ചുയർന്നു; സംസ്ഥാനത്തെ ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം