സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1960 രൂപ കുറഞ്ഞ് 1,05,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ധൻതേരാസ് ദിനത്തിലെ ഈ മാറ്റം ആഭരണ പ്രേമികൾക്ക് ആശ്വാസമാണ്. അതേ സമയം, വെള്ളി വില ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 245 രൂപയും പവന് 1960 രൂപയും കുറഞ്ഞതായി ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണം ഗ്രാമിന് 13,140 രൂപയിലും പവന് 1,05,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയോളം വർധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനമായ ഇന്ന് സ്വർണ വിലയിലെ ഈ കുറവ് ആഭരണ പ്രേമികൾക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയാണ്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില ഉയരുകയാണ് ചെയ്തത്. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2100 രൂപയിലുമാണ് വ്യാപാരം നടക്കുക.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

നവംബർ 6- 1,05,120 രൂപ

നവംബർ 5- 1,07,080 രൂപ

നവംബർ 4- 1,02,600 രൂപ

നവംബർ 3- 1,02,400 രൂപ

നവംബർ 2- 1,02,200 രൂപ

നവംബർ 1- 1,02,200 രൂപ

ഒക്ടോബർ 31- 1,01,840 രൂപ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

ഒക്ടോബർ 29- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

ഒക്ടോബർ 26- 1,04,680 രൂപ