Gold Rate Today: 'കുട്ടിമാമ ഞെട്ടി മാമ'; റെക്കോർഡിട്ട് സ്വർണവില; ഇത് ചരിത്രത്തിൽ ആദ്യം

Published : Mar 06, 2024, 10:46 AM ISTUpdated : Mar 06, 2024, 11:06 AM IST
Gold Rate Today: 'കുട്ടിമാമ ഞെട്ടി മാമ'; റെക്കോർഡിട്ട് സ്വർണവില; ഇത് ചരിത്രത്തിൽ ആദ്യം

Synopsis

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. വിലവർധനവിന് പ്രധാനകാരണം ഇതാണ്

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഇന്നലെത്തെ റെക്കോർഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വർധിച്ചത്.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,760 രൂപയാണ് 

അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. മാർച്ച് ഒന്ന് മുതൽ ആറ് വരെ 1680 രൂപ വർധിച്ചു.  

വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5970 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4955 രൂപയാണ്.  

വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നു. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

മാർച്ചിലെ   സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ

PREV
click me!

Recommended Stories

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം
സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; വെള്ളി വിലയും കുതിക്കുന്നു