Gold Rate Today: ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ കുറഞ്ഞു; ഡിസംബറിലെ ആദ്യ ഇടിവ്

By Web TeamFirst Published Dec 6, 2022, 10:11 AM IST
Highlights

ഈ ഡിസംബറിലെ ആദ്യ ഇടിവ്. സ്വർണവില കുത്തനെ കുറഞ്ഞു. വെള്ളിയുടെ വിലയും കുറഞ്ഞു. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക് ശേഷമാണു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 39440 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്നത്തെ വില 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ കുറഞ്ഞു. വിപണിയിലെ വില 4080 രൂപയാണ്. 

സംസ്‌ഥാനത്ത്‌ വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 71 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.   ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

click me!