Gold Rate Today: വീഴ്ചയിൽ നിന്നുയരാതെ സ്വർണവില; പവന് ഇന്ന് എത്ര നൽകണം

Published : Jan 07, 2025, 11:29 AM IST
Gold Rate Today: വീഴ്ചയിൽ നിന്നുയരാതെ സ്വർണവില; പവന് ഇന്ന് എത്ര നൽകണം

Synopsis

എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് ഇങ്ങോട്ട് മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,720 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം ഒരു പവൻ വാങ്ങുമ്പോൾ 62000  ത്തിനു മുകളിൽ നൽകേണ്ടി വരും. 

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.  മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200  രൂപയാണ്. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് ഇങ്ങോട്ട് മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7215 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 5945  രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

PREV
click me!

Recommended Stories

സ്വർണം വീണ്ടും കുതിക്കുന്നു, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 3,000 രൂപയിലധികം
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടി; പവന് ഇന്ന് എത്ര നൽകണം?