Gold Rate Today: വീഴ്ചയിൽ നിന്നും കുതിച്ചുചാടി സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

Published : Dec 07, 2022, 10:34 AM IST
Gold Rate Today: വീഴ്ചയിൽ നിന്നും കുതിച്ചുചാടി സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

Synopsis

ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 39600 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്നത്തെ വില 4950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ ഉയർന്നു. വിപണിയിലെ വില 4095 രൂപയാണ്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണിയിൽ നിലവിലെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 71 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 
 

PREV
Read more Articles on
click me!

Recommended Stories

സ്വർണം വാങ്ങാൻ സുവർണാവസരമാണോ ഇത്? വീണ്ടും വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം
ഇന്നലെ കേറിയത് അത് പോലെ തിരിച്ചിറങ്ങി, ഇന്ന് കുറഞ്ഞത് 1520 രൂപ; കേരളത്തിലെ ഇന്നത്തെ സ്വ‍‌ർണ നിരക്കറിയാം