Gold Rate Today: കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

Published : Jun 08, 2024, 10:32 AM ISTUpdated : Jun 08, 2024, 12:20 PM IST
Gold Rate Today:  കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

Synopsis

വമ്പന്‍ ഇടിവ്. സ്വർണ്ണ വിലയിലെ കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1,520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്. 

അന്തരാഷ്ട്ര സ്വർണവില 2385 ഡോളറിൽ നിന്നും 2323 ഡോളറിലേക്ക് എത്തിയതിനെ തുടർന്നാണ് കേരള വിപണിയിലും വില കുറഞ്ഞത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഈ വാർത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവില 2.5% ൽ അധികം ഇടിഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,570 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,470 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. മൂന്ന് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 -  ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 - ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ

PREV
click me!

Recommended Stories

രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു, ഇന്നലെ വൈകീട്ട് ഉയർന്ന വില രാവിലെ കുറഞ്ഞു