Gold Rate Today: പോന്നോണത്തിന് പൊന്നിന്റെ വില കുതിച്ചുയർന്നു; വിപണി നിരക്ക് അറിയാം

By Web TeamFirst Published Sep 8, 2022, 10:08 AM IST
Highlights

ഓണവിപണിയിൽ സ്വർണവില കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ  സ്വർണവില ഉണ്ടായിരുന്നത്. ഇന്നത്തെ വിപണി നിരക്ക് അറിയാം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37320 രൂപയാണ്.

Read Also: അംബാനിക്ക് വെല്ലുവിളിയായി അദാനി; ഇന്ത്യയിൽ 3 ജിഗാ ഫാക്ടറികൾ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു.ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഇന്നലെ 40 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3855 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില  60 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില 
 
ഓഗസ്റ്റ്   23- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   37,600  രൂപ
ഓഗസ്റ്റ്   24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.       വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു..       വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു..     വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   28- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില -   37720  രൂപ
ഓഗസ്റ്റ്   30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില -   37800  രൂപ
ഓഗസ്റ്റ്   31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.        വിപണി വില -   37600  രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില -   37400  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ

click me!