Gold Rate Today: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; വില വീണ്ടും കുറഞ്ഞു

By Web TeamFirst Published Feb 9, 2024, 11:23 AM IST
Highlights

സ്വർണവില കുറഞ്ഞു. വിവാഹ വിപണിക്ക് ഇതോടെ നേരിയ ആശ്വാസം. ഇന്നത്തെ വില അറിയാം 
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. രു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46320 രൂപയാണ്. 

ഫെബ്രുവരി ആദ്യം മുതൽ തന്നെ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10  രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4790 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കൂടി. ഒരു രൂപയാണ് വർധിച്ചത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4795 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഫെബ്രുവരിയിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ഫെബ്രുവരി 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,480 രൂപ
ഫെബ്രുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
ഫെബ്രുവരി 7 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46400 രൂപ
ഫെബ്രുവരി 8 - സ്വർണവിലയിൽ മാറ്റമില്ല വിപണി വില 46400 രൂപ
ഫെബ്രുവരി 9 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46320 രൂപ

click me!