Gold Rate Today: കത്തിക്കയറി സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ

Published : Jan 10, 2025, 10:21 AM ISTUpdated : Jan 12, 2025, 09:11 AM IST
Gold Rate Today: കത്തിക്കയറി സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ

Synopsis

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,480 രൂപയാണ്. 

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.  മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200  രൂപയാണ്. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെയും സ്വർണവില ഉയർന്നു 280 രൂപയാണ് വർധിച്ചത് മൂന്ന് ദിവസംകൊണ്ട് വര്‍ദ്ധിച്ചത് 600 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7285 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 6010  രൂപയാണ്. വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ

ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ

ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ

ജനുവരി 04 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ

ജനുവരി 05 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 06 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 07 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 08 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ

ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 58,080 രൂപ

ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 58,480 രൂപ

 

 

PREV
Read more Articles on
click me!

Recommended Stories

സ്വർണം വീണ്ടും കുതിക്കുന്നു, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 3,000 രൂപയിലധികം
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടി; പവന് ഇന്ന് എത്ര നൽകണം?