Gold Rate Today: സ്വർണവില ഇന്നും താഴേക്ക്, പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

Published : Oct 10, 2024, 10:49 AM IST
Gold Rate Today: സ്വർണവില ഇന്നും താഴേക്ക്, പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

Synopsis

മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ  ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,200 രൂപയാണ്.

ഇന്നലെ പവന് 560  രൂപ കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,025  രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,805 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ് 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ

PREV
click me!

Recommended Stories

യുദ്ധം പ്രതികൂലമായി ബാധിച്ചോ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വര്‍ണം; 24 മണിക്കൂറിനിടെ പവന് കുറഞ്ഞത് 4040 രൂപ
ഇതെന്ത് കഥ! സ്വര്‍ണവിലയിൽ ഇടിവ്, ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച, പവന് 1,24,520 രൂപയായി