Latest Videos

Gold Rate Today: സ്വർണവില കുത്തനെ താഴേക്ക്; വിവാഹ വിപണിയിൽ ആശ്വാസം

By Web TeamFirst Published Jan 17, 2024, 10:57 AM IST
Highlights

ജനുവരി 12 മുതൽ സ്വർണവില ഉയർന്നിരുന്നു. നാല് ദിവസംകൊണ്ട് 440 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി 360 രൂപ കുറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: സ്വർണവിലയിൽ വമ്പൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയ്യുന്നത്. ഇന്നലെ 80  രൂപ കുറഞ്ഞിരുന്നു. ഇന്ന് 280  രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  46,160 രൂപയാണ്.

ജനുവരി 12 മുതൽ സ്വർണവില ഉയർന്നിരുന്നു. നാല് ദിവസംകൊണ്ട് 440 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി 360 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,840 രൂപ
ജനുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
ജനുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ
ജനുവരി 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ 
ജനുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ 
ജനുവരി 6 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ 
ജനുവരി 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ 
ജനുവരി 8 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 46,240 രൂപ
ജനുവരി 9 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,160 രൂപ
ജനുവരി 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,160 രൂപ
ജനുവരി 11 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു  വിപണി വില 46,080 രൂപ
ജനുവരി 12 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.വിപണി വില 46,160 രൂപ
ജനുവരി 13 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.വിപണി വില 46,400 രൂപ
ജനുവരി 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,400 രൂപ
ജനുവരി 15 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു.വിപണി വില 46,520 രൂപ
ജനുവരി 16 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,440 രൂപ
ജനുവരി 17 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,160 രൂപ

click me!