Gold Rate Today: ഏഴാം ദിവസം കുതിച്ചു ചാടി സ്വർണവില; വെള്ളിയുടെ വിലയും കത്തിക്കയറുന്നു

Published : Feb 18, 2023, 10:37 AM ISTUpdated : Feb 18, 2023, 10:52 AM IST
Gold Rate Today: ഏഴാം ദിവസം കുതിച്ചു ചാടി സ്വർണവില; വെള്ളിയുടെ വിലയും കത്തിക്കയറുന്നു

Synopsis

ഇന്നലെ കുറഞ്ഞതിന്റെ ഇരട്ടി ഇന്ന് കൂടി. ആറ് ദിവസത്തിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. വെള്ളിയുടെ വിലയിലും   കുതിച്ചുചാട്ടം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഇതിനിടെ നാല് ദിവസങ്ങളിലായി സ്വർണവിലയിൽ 640 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,760 രൂപയാണ് 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40  രൂപ ഉയർന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു.  ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35  രൂപയാണ് ഉയർന്നത്. ഇന്നലെ 15  രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4315 രൂപയാണ്. 

വെള്ളിയുടെ വിലയും കുതിച്ചുചാടി. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായിരുന്നു. എന്നാൽ ഇന്ന് രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്.  അതേസമയം,  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

പുതുവർഷത്തിന് ശേഷം സ്വർണം റെക്കോർഡ് വിലയിലേക്ക് ഉയർന്നിരുന്നു. സ്വർണം വിൽക്കാൻ ഏറ്റവും ഉചിതമായ സമയമാണ് ഇത്. എന്നാൽ സ്വർണം വിൽക്കുന്നതിന് മുൻപ് ചിലകാര്യങ്ങൾ ഓർത്തുവെക്കേണ്ടതുണ്ട്. നിക്ഷേപമായി സ്വർണത്തെ കാണുന്നവരാണ് ഇന്ന് കൂടുതലും അത്തരക്കാർ സ്വർണം വിൽക്കുന്ന സമയത്ത് ലഭിക്കുന്ന തുകയെ കുറിച്ച് ബോധവാന്മാരായിരിക്കണം. വാങ്ങുന്ന വിലയാണോ സ്വർണം വിൽക്കുമ്പോൾ ലഭിക്കുക? തീർച്ചയായും അല്ല. അങ്ങനെ ധരിച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കാരണം ജ്വല്ലറികളിൽ സ്വർണം വിൽക്കുമ്പോൾ പല ജ്വല്ലറികൾക്കും പല ഡിമാന്റുകളുണ്ട്. ഉദാഹരണമായി ചില ജ്വല്ലറികളിൽ സ്വർണം വിൽക്കുമ്പോൾ പണം തിരിച്ച് തരില്ല പകരം ആ ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങണം. ചില ജ്വല്ലറികൾ പകുതി പണമായും പകുതി തുക ചെക്ക് ആയും നൽകും. മറ്റു ചിലരാകട്ടെ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ കുറച്ചാണ് വില നൽകുക. 
 

2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 -  ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480  രൂപ ഉയർന്നു. വിപണി വില 42,880 രൂപ 
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ 
ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 560  രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ 
ഫെബ്രുവരി 7 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ 
ഫെബ്രുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ 
ഫെബ്രുവരി 9 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ 
ഫെബ്രുവരി 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 11 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഫെബ്രുവരി 13 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ
ഫെബ്രുവരി 14 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 16 -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ 
ഫെബ്രുവരി 17 -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ 
ഫെബ്രുവരി 18 -  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,760 രൂപ 

PREV
click me!

Recommended Stories

Gold Rate Today: സ്വർണവില 98,000 ത്തിന് മുകളിൽ തുടരുന്നു; വില വർദ്ധനവിൽ ഉരുകി വിവാഹ വിപണി
Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ