Latest Videos

Gold Rate Today: വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഞെട്ടി സ്വര്‍ണ്ണാഭരണ ഉപഭോക്താക്കള്‍

By Web TeamFirst Published Mar 19, 2024, 12:16 PM IST
Highlights

അന്താരാഷ്ട്ര സ്വർണ്ണവില 2160 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപ ഉയർന്നതോടെ വീണ്ടും സർവകാല റെക്കോർഡിലേക്ക് എത്തി വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്

സ്വർണ്ണവില ഇന്ന് 45 രൂപ ഗ്രാമിന് വർദ്ധിച്ച് 6080 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2160 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 67.41 ലക്ഷം രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ വൻതോതിൽ നിക്ഷേപക താൽപര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിർണായക മീറ്റിംഗ് നാളെയാണ്. പലിശ നിരക്ക് എന്ന് കുറയ്ക്കുമെന്നതിൻറെ  നിലപാട് നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 40,080 രൂപ
മാർച്ച് 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച് 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച് 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 13 :  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 14 :  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 48,480 രൂപ
മാർച്ച് 15 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 16 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 17 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 18 :  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 19 :  ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 48,640 രൂപ

click me!