വീണ്ടും പവന് 1,18,000 കടന്നു! സ്വർണവിലയിൽ ചാഞ്ചാട്ടം തുരുന്നു. വിപണി വില അറിയാം

Published : Feb 24, 2026, 11:02 AM IST
gold

Synopsis

ഇന്നലെ രാവിലെ പവന് 1,520 രൂപ കൂടിയിരുന്നു. എന്നാൽ വൈകുന്നേരം സ്വർണവില കുറഞ്ഞു. 800 രൂപ കുറഞ്ഞതോടെ സ്വർണവില 1,18,000 ത്തിന് താഴെയെത്തി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണവില ഉയർന്നു. പവന് ഇന്ന് രാവിലെ 1,120 രൂപയാണ് ഉയർന്നത്. ഇതോടെ വീണ്ടും സ്വർണവില 1,18,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 118,640 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം.

ഇന്നലെ രാവിലെ പവന് 1,520 രൂപ കൂടിയിരുന്നു. എന്നാൽ വൈകുന്നേരം സ്വർണവില കുറഞ്ഞു. 800 രൂപ കുറഞ്ഞതോടെ സ്വർണവില 1,17,000 ത്തിന് താഴെയെത്തി. ശനിയാഴ്ച രാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ച്യ്ക്ക് 880 രൂപ ഉയർന്നിരുന്നു. ഇത്തരത്തിൽ സ്വർണവില വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്. . യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.

അതേസമയം, വില വർദ്ധനവ് നീരീക്ഷിക്കുന്നുണ്ടെന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുകളിൽ സ്വർണവിലയിൽ വർധനവ് സാധാരണമാണെന്നും എന്നാൽ വില ഒരു നിശ്ചിത പരിധിക്ക് അപ്പുറം പോയിട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14830 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 12185 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9485 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6115 രൂപ. ഇന്ത്യയിൽ വെള്ളി വിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഇന്ത്യയിൽ വെള്ളി വില ഗ്രാമിന് 285 രൂപയായും കിലോഗ്രാമിന് 2,85,000 രൂപയായും കുറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്വർണവില രാവിലെ ഉയർന്നു, വൈകീട്ട് കുറഞ്ഞു; ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം
സ്വർണവില കുതിക്കുന്നു, തളർച്ചമാറി കുതിച്ച് വെള്ളിയും; ഇന്നത്തെ വില അറിയാം