Gold Rate Today: സർവ്വകാല റെക്കോ‍ർഡ്! സ്വർണം വാങ്ങാൻ ഇനി അധികം വിയർക്കും; ഇന്ന് ഒരു പവൻ വാങ്ങാൻ പണിക്കൂലി ഉൾപ്പടെ എത്ര നൽകണം

Published : Aug 08, 2025, 11:16 AM IST
Gold jewellery storage tips

Synopsis

വൻകിട നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് തുടർന്നാൽ വീണ്ടും വില ഉയരാനാണ് സാധ്യത.

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം വന്നതോടുകൂടി കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില കത്തിക്കയറുന്നുണ്ട്. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുടെയും വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,760 രൂപയാണ്.

ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വർണ്ണവില 3382 ഡോളറിൽ ആയിരുന്നു. ബോർഡറേറ്റ് നിശ്ചയിക്കുന്ന സമയത്ത് 3396 ഡോളറിലേക്ക് അന്താരാഷ്ട്ര സ്വർണവില എത്തി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 87.68 ലാണ്. വൻകിട നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് തുടർന്നാൽ വീണ്ടും വില ഉയരാനാണ് സാധ്യത. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82000 രൂപ നൽകേണ്ടി വരും.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9470 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7775 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6050 ആണ്. വെള്ളിയുടെ വിലയിലും വർദ്ധനവുണ്ട്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 125 രൂപയാണ്.

ഓ​ഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓ​ഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ

ഓ​ഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ

ഓ​ഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ

ഓ​ഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ

ഓ​ഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: സ്വർണവിലയിൽ നേരിയ ഇടിവ്, കുറയാതെ വെള്ളി വില; കേരളത്തിൽ ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: സ്വർണം വാങ്ങി കൂട്ടി ചൈന; ആ​ഗോള വിപണിയിൽ വില കുത്തനെ ഉയരുന്നു, ഒരു പവന് ഇന്ന് എത്ര നൽകണം?