Gold Rate Today: ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം? കേരളത്തിലെ ഇന്നത്തെ സ്വർണവില അറിയാം

Published : Dec 20, 2025, 11:05 AM IST
gold price

Synopsis

പവന് 880 രൂപയാണ് കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് കുറഞ്ഞത്. 15 ന് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു, എന്നാൽ പിന്നീട് നേരിയ തോതിൽ സ്വർണവില ഇടിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 480 രൂപ കുറ‍ഞ്ഞിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. 15 ന് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു, എന്നാൽ പിന്നീട് നേരിയ തോതിൽ സ്വർണവില ഇടിഞ്ഞു. പവന് 880 രൂപയാണ് കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് കുറഞ്ഞത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,300 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,115 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7875 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5080 രൂപയാണ്. വെള്ളിയുടെ വില ​ഗ്രാമിന് 208 രൂപയാണ്.

PREV
Read more Articles on
click me!

Recommended Stories

സ്വർണവിലയിൽ വീണ്ടും കുതിപ്പ്, വെള്ളി വില റെക്കോർഡിനരികെ; നിരക്കുകൾ അറിയാം
പൊള്ളുന്ന വിലയിൽ സ്വർണത്തിന് എങ്ങനെ സുരക്ഷാ ഉറപ്പാക്കാം? ഇൻഷുറൻസ് ലാഭമോ നഷ്ടമോ