സ്വർണാഭരണങ്ങൾ വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

Published : Aug 10, 2026, 10:37 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയും ഒരു ഗ്രാമിന് 13,930 രൂപയുമായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ ഇടിവ്. ഇക്കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തുടർച്ചയായി സ്വർണ വിലയിൽ ഉയർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ, ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,930 രൂപയും ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓഗസ്റ്റ് 8- 1,11,720 രൂപ

ഓഗസ്റ്റ് 7- 1,09,920 രൂപ

ഓഗസ്റ്റ് 6- 1,09, 800 രൂപ

ഓഗസ്റ്റ് 5- 1,07,680 രൂപ

ഓഗസ്റ്റ് 4- 1,05,600 രൂപ

ഓഗസ്റ്റ് 3- 1,05,760 രൂപ

ഓഗസ്റ്റ് 2- 1,05,760 രൂപ

ഓ​ഗസ്റ്റ് 1- 1,05,760 രൂപ

ജൂലൈ 31- 1,06,040 രൂപ

ജൂലൈ 30- 1,05,840 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും കുതിച്ച് കയറി സ്വർണ വില; 2 ദിവസത്തിനിടെ വില മാറിയത് 3 തവണ, ഇന്ന് പവന് 800 രൂപയുടെ വർധനവ്
സ്വർണം വാങ്ങാൻ ഓടണോ? സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, നിരക്കറിയാം