Latest Videos

വധൂവരന്മാർ വിവാഹങ്ങളിൽ ധരിക്കേണ്ട ആഭരണങ്ങൾ ഇവയാണ്

By Web TeamFirst Published Oct 31, 2019, 10:55 AM IST
Highlights

വരന്മാർക്കും ധരിക്കാം കുർത്തയ്ക്കും ഷെർവാണിക്കും ഒക്കെ മുകളിലൂടെ ഒരു നല്ല സ്വർണ്ണച്ചെയിൻ. ചിലർ അധികം കട്ടിയിൽ അല്ലാതെ, ലളിതമായ ഒരു ചെയ്ൻ ഇടാൻ ഇഷ്ടപ്പെടുന്നവരാണ്. അതെന്തായാലും, ഇട്ടിരിക്കുന്ന വസ്ത്രത്തോട് ചേർന്നുപോകുന്ന, ഇടുന്നയാളിന് സുഖപ്രദമായ രീതിയിലുള്ള ഒന്നായാൽ നന്ന്.

ലോകത്തിന്റെ ഏതുകോണിൽ നടക്കുന്ന വിവാഹങ്ങളിലെയും അവിഭാജ്യഘടകങ്ങളിൽ ഒന്ന് ആഭരണങ്ങളാണ്. അതിനി ക്രിസ്ത്യൻ വിവാഹങ്ങളായാലും,  പരമ്പരാഗത ഹിന്ദു വിവാഹങ്ങളായാലും, മറ്റേത് മതസ്ഥരുടെ വിവാഹങ്ങളായാലും, വിവാഹത്തിന്റെ മോടി പൂർണമാകണമെങ്കിൽ വധൂവരന്മാർ കമനീയമായ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞേ തീരൂ.

ഒരു വിവാഹത്തിന് അനുപേക്ഷണീയമായ ചില ബ്രൈഡൽ ജൂവലറി ഇനങ്ങൾ ഇവിടെ പരിചയപ്പെടുത്തുകയാണ്.

നെക്ക് ലേസ്: ധരിച്ചാൽ ഏറ്റവുമാദ്യം ആളുകൾ ശ്രദ്ധിക്കുന്ന ഒരു ആഭരണമാണ് നെക്ക് ലേസ്. ചിലർ ഒരൊറ്റ, ശ്രദ്ധിക്കപ്പെടുന്ന നെക്ക് ലേസ് ഇടാൻ താത്പര്യപ്പെടുമ്പോൾ, മറ്റു ചിലർ രണ്ടെണ്ണമിടാൻ താത്പര്യപ്പെടും. ഒന്ന് ചോക്കർ സ്റ്റൈലിൽ. രണ്ടാമത്തേത് ഒരല്പം നീളത്തിൽ ചെയ്ൻ പോലെയും.

വരന്മാർക്കും ധരിക്കാം കുർത്തയ്ക്കും ഷെർവാണിക്കും ഒക്കെ മുകളിലൂടെ ഒരു നല്ല സ്വർണ്ണച്ചെയിൻ. ചിലർ അധികം കട്ടിയിൽ അല്ലാതെ, ലളിതമായ ഒരു ചെയ്ൻ ഇടാൻ ഇഷ്ടപ്പെടുന്നവരാണ്. അതെന്തായാലും, ഇട്ടിരിക്കുന്ന വസ്ത്രത്തോട് ചേർന്നുപോകുന്ന, ഇടുന്നയാളിന് സുഖപ്രദമായ രീതിയിലുള്ള ഒന്നായാൽ നന്ന്.

മാംഗ്‌ ടീക: നെക്ക് ലേസ് കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ആഭരണമാണ് മാംഗ് ടീക. അത് സാധാരണയായി ബ്രൈഡൽ ജ്വല്ലറി സെറ്റിന്റെ ഭാഗമായിരിക്കും, നെക്ക് എസിനും കമ്മലിനും മൂക്കുത്തിക്കും ഒക്കെ ചേരുന്ന ഒന്നും. ലളിതമായ വിവാഹാഭരണങ്ങൾ ധരിക്കുന്ന വധുക്കളുമുണ്ട്. ഓരോയിടത്തും ഈ മാംഗ്‌ ടീക അറിയപ്പെടുന്നത് ഓരോ പേരിലാണ്. ഉദാ. പാപ്പിഡിബില്ല എന്ന് കർണാടകക്കാർ പറയും. മംഗളൂരു ബുണ്ടേ വിവാഹങ്ങളിൽ ഉണ്ടാലേ എന്നും, ഗൗണ്ടർ വിവാഹങ്ങളിൽ നേത്രി പട്ടി എന്നും ഇത് അറിയപ്പെടുന്നു.

പതക്കം: ഇത് സാധാരണയായി  വരന്മാർ ഒരിക്കലും ധരിക്കാൻ മറക്കാത്ത ഒരു ആഭരണമാണ്. ഇടുന്നത് കോട്ടും സൂട്ടുമായാലും, ഷെർവാണി ആയാലും ഒരു പതക്കം ധരിച്ചാൽ അന്തസ്സേറും. ഒരേ തീമിലാണ് വധൂവരന്മാരുടെ വസ്ത്രങ്ങളെങ്കിൽ ഇരുവർക്കും നേരത്തെ തന്നെ പ്ലാൻ ചെയ്ത ചേരുന്ന തരത്തിലുള്ള പതക്കങ്ങൾ ധരിക്കാം.

പാസ്സ: ഇത് വധുവിന് ഒരു ട്രഡീഷണൽ ലുക്ക് നൽകുന്ന ആഭരണമാണ്. തലയിൽ ചെവിക്കു മുകളിലായിട്ടാണ് സാധാരണ ഇത് ധരിക്കാറ്. മാംഗ്‌ ടീക പോലെ ഒരു ആഭരണമാണിതും. നിസാമി വധുക്കൾക്ക് പാസ്സ വിവാഹങ്ങൾക്ക് ഒഴിവാക്കാനാകാത്ത ഒരു അപരനാമം. മുസ്‌ലിം വിവാഹങ്ങളിലും പാസ്സയുടെ നിത്യസാന്നിധ്യമുണ്ട്. എന്നാലും അത് ധരിക്കുമ്പോൾ കൈവരുന്ന രാജകീയ പ്രൗഢിയുടെ  പേരിൽ മറ്റു വിഭാഗങ്ങളിൽ പെട്ടവരും ഇപ്പോൾ ഇത് ധരിച്ചുകാണാറുണ്ട്.

മുടിയാഭരണങ്ങൾ: ദേഹത്ത് അണിയുന്ന ആഭരണങ്ങൾ പോലെ തന്നെ പ്രധാനമാണ് തലമുടിക്ക് ഭംഗി പകരാൻ ഉപയോഗിക്കുന്ന ആഭരണങ്ങളും. ചിലയിടങ്ങളിൽ ഇത് സ്വർണത്തിൽ തന്നെ തീർക്കുന്നവയാണ്. അവരുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ് ഇത്. തമിഴ് നാട്ടിൽ ഇതിന് ജടൈ ബില്ലൈ എന്ന് പറയും. മുടിയിൽ അണിയുന്ന നീണ്ട ഒരു ആഭരണമാണിത്. ഗൗണ്ടർ വധുക്കൾ സൂര്യ പിറൈ ചന്ദ്രപിറൈ എന്നിങ്ങനെ രണ്ടു തരം പതക്കങ്ങൾ തലയിൽ അണിയാറുണ്ട്.

സാരി ബെൽറ്റ്: ദക്ഷിണേന്ത്യൻ വിവാഹങ്ങളിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരാഭരണമാണ് അറയിൽ ധരിക്കുന്ന ബെൽറ്റുപോലുള്ള ആഭരണം. ഇതും സ്വർണ്ണത്തിലാണ് സാധാരണ പണിയിക്കാറ്. തമിഴ് പാരമ്പര്യത്തിൽ ഇതിന് ഒഡ്യാണം എന്ന് പേർ വിളിക്കും.

വിവാഹങ്ങളിൽ സാധാരണ കണ്ടുവരുന്ന മറ്റ് സ്വർണാഭരണങ്ങളിൽ വളകൾ, കമ്മലുകൾ, റിങ്ങുകൾ, പാദസരങ്ങൾ, എന്നിവ ഉൾപ്പെടും. പഞ്ചാബികളിൽ ചിലർ തങ്ങളുടെ തലപ്പാവുകളിലും പതക്കങ്ങൾ ധരിച്ചുകാണാറുണ്ട്.

click me!