സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും വ‍‍ർധനവ്; വെള്ളി വിലയും കൂടി, ഇന്നത്തെ നിരക്കറിയാം

Published : Jul 10, 2026, 10:54 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വ‍ർധനവ്. ഇന്ന് രാവിലേക്ക് ​ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ​ഗ്രാം സ്വ‍‌ർണം 13,275 രൂപയിലും പവന് 1,06,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷവും രാവിലത്തെ വിലയിൽ നിന്നും വ‍ർധനവ് രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ശേഷം 2 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍‌ർധിച്ചത്. ഇന്നലെ വൈകുന്നേരം ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,240 രൂപയും ഒരു പവന് 1,05,920 രൂപയുമായിരുന്നു വില.

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ശേഷം സ്വർണ വിലയിൽ തുട‍ർച്ചയായി ഈ വർധനവ് തുടരുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിലും വ‍ർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഒരു കേരളത്തിൽ ഒരു ​ഗ്രാം വെള്ളിക്ക് 240 രൂപയും 10 ​ഗ്രാം വെള്ളിക്ക് 2400 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 9- രാവിലെ 1,05,040 രൂപ|ഉച്ചയ്ക്ക് 1,05,920 രൂപ

ജൂൺ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ

ജൂൺ 7- 1,06,520 രൂപ

ജൂലൈ 6- 1,07,520 രൂപ

ജൂലൈ 5- 1,07,600 രൂപ

ജൂലൈ 4- 1,07,600 രൂപ

ജൂലൈ 3- 1,07,800 രൂപ

ജൂലൈ 2- 1,05,440 രൂപ

ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 28- 1,05,560 രൂപ

PREV
Read more Articles on
click me!

Recommended Stories

പിടിമുറുക്കി സ്വർണം; ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി, കേരളത്തിലെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം