സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ നേരിയ മാറ്റം, ഇന്നേക്ക് കൂടിയത് 240 രൂപ! വെള്ളി വില ഇടിഞ്ഞു

Published : Sep 15, 2026, 09:58 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിന് 1,12,320 രൂപയായി. അതേസമയം, വെള്ളി വിലയിൽ ഇടിവുണ്ടായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയിരിക്കുന്നത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരമായതോടെ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപ രൂപയായിരുന്നു വില. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 15- 1,12,320 രൂപ

സെപ്റ്റംബർ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ

സെപ്റ്റംബർ 13- 1,13,240 രൂപ

സെപ്റ്റംബർ 12- 1,13,240 രൂപ

സെപ്റ്റംബർ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ

സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ

സെപ്റ്റംബർ 7- 1,13,520 രൂപ

സെപ്റ്റംബർ 6- 1,13,520 രൂപ

സെപ്റ്റംബർ 5- 1,13,520 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണ വില വീണ്ടും കുറഞ്ഞു, പുതിയ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്, ഇന്ന് കുറഞ്ഞത് പവന് 240 രൂപ; ഇന്നത്തെ നിരക്കറിയാം