
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 800 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,675 രൂപയും പവന് 1,09,400 രൂപയുമായി വിലയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് സ്വർണ വില കൂടുകയാണ് ഉണ്ടായത്. പവന് 760 രൂപ വർധിച്ച് 1,10,200 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒക്ടോബർ 3- 1,09,400 രൂപ
ഒക്ടോബർ 2- 1,10,200 രൂപ
ഒക്ടോബർ 1- 1,09,440 രൂപ
സെപ്റ്റംബർ 30- 1,09,680 രൂപ
സെപ്റ്റംബർ 29- 1,09,120 രൂപ
സെപ്റ്റംബർ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ
സെപ്റ്റംബർ 27- 1,11,960 രൂപ
സെപ്റ്റംബർ 26- 1,11,960 രൂപ
സെപ്റ്റംബർ 25- 1,12,080 രൂപ
സെപ്റ്റംബർ 24- 1,11,960 രൂപ
സെപ്റ്റംബർ 23- 1,13,080 രൂപ