
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ സ്വർണവില ഗ്രാമിന് 13710 രൂപയും പവന് 1,09,680 രൂപയുമായി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്വർണവില ഗ്രാമിന് 13770 രൂപയായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാവിലെ സ്വർണവില കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 50 രൂപ കുറഞ്ഞു. ഗ്രാമിന് 11,265 രൂപയും പവന് 90,120 രൂപയുമാണ് ബുധനാഴ്ച രാവിലെയുള്ള വില. 14 സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 8775 രൂപയായി. പവന് 70,200 രൂപയും. 9 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെ 9 കാരറ്റ് സ്വർണത്തിന് 5660 രൂപയാണ് വില. പവന് 45280 രൂപയും. വെള്ളി വിലയിൽ ബുധനാഴ്ച മാറ്റമില്ല. ഗ്രാമിന് 235 രൂപയാണ് വില.