സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം, വെള്ളി നിരക്കുകൾ; ഒരു പവന് വില 1,05,560 രൂപ

Published : Oct 29, 2026, 09:45 AM IST
gold rate

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണ, വെള്ളി വിലകളിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 480 രൂപ വർദ്ധിച്ച് 1,05,560 രൂപയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് പവന് 480 രൂപ കൂടി 1,05,560 രൂപയിലാണ് വ്യാപാരം തുടർന്നത്. ഇന്നും അതേ വില തന്നെ തുടരും. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

ഒക്ടോബർ 29- 1,05,560 രൂപ

ഒക്ടോബർ 28- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

ഒക്ടോബർ 26- 1,04,680 രൂപ

ഒക്ടോബർ 25- 1,04,560 രൂപ

ഒക്ടോബർ 24- 1,04,560 രൂപ

ഒക്ടോബർ 23- 1,04,480 രൂപ

ഒക്ടോബ‍ർ 22- 1,05,880 രൂപ

ഒക്ടോബർ 21- 1,07,120 രൂപ

ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ

ഒക്ടോബർ 19- 1,08,560 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം
ട്രെന്റ് മാറി ഗയ്സ്! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഇന്ന് കൂടിയത് പവന് 400 രൂപ; നിരക്കറിയാം