ഇത് വമ്പൻ ഇറക്കം! 4 ദിവസം കൊണ്ട് സ്വർണത്തിന് കേരളത്തിൽ കുറഞ്ഞത് 2920 രൂപ; ഇന്നത്തെ നിരക്കറിയാം

Published : Oct 15, 2026, 09:49 AM IST
gold rate

Synopsis

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില തുടർച്ചയായി കുറയുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്. കുറേ ദിവസങ്ങളായി കേരളത്തിലെ സ്വർണ വിലയിൽ ഇടിവാണ് കാണുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. കൂടാതെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 15- 1,08,120 രൂപ

ഒക്ടോബർ 14- 1,08,720 രൂപ

ഒക്ടോബർ 13- 1,09,480 രൂപ

ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ 10- 1,11,040 രൂപ

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

ഒക്ടോബ‍ർ 8- 1,09,680 രൂപ

ഒക്ടോബ‍‌ർ 7- 1,09,680 രൂപ

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 1560 രൂപ, ഇന്നത്തെ നിരക്കറിയാം