പറ്റിക്കപ്പെടാതിരിക്കാൻ പരിശുദ്ധി ഉറപ്പാക്കുക, സ്വർണം വാങ്ങുമ്പോൾ ഈ 4 കാര്യങ്ങൾ പരിശേധിക്കുക

Published : Jun 12, 2025, 03:50 PM ISTUpdated : Jun 12, 2025, 03:52 PM IST
Gold

Synopsis

അടുത്തിടെ 22 കാരറ്റ് സ്വർണ്ണം എന്ന പേരിൽ 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ടെന്ന വാർത്തകൾ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നും പുറത്തുവന്നിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സ്വർണം വാങ്ങുമ്പോൾ എങ്ങനെ ശ്രദ്ധിച്ചു വാങ്ങാം?

വിവാഹം, ജന്മദിനം തുടങ്ങി ആഘോഷങ്ങൾ ഏതായാലും സ്വർണം വാങ്ങുുക എന്നത് ഇന്ത്യക്കാരുടെ രീതിയാണ്. സംസ്കാരത്തിന്റെ ഭാ​ഗമാണെങ്കിലും മികച്ച നിക്ഷേപ മാർ​ഗം കൂടിയാണ് ഇത്. സ്വർണവില റെക്കോർഡുകൾ ഭേദിക്കുമ്പോൾപോലും വാങ്ങലുകൾ വലിയ തോതിൽ കുറഞ്ഞിട്ടില്ല എന്നുള്ളതും വാസ്തവമാണ്. സംസ്ഥാനത്ത് ഇന്ന് പവ​ന്റെ വില 72800 രൂപയാണ്. ഇത്രയും വില കൊടുത്ത് സ്വർണം വാങ്ങുമ്പോൾ വാങ്ങുന്ന ആഭരണങ്ങളുടെ ആധികാരികതയെയും ഗുണനിലവാരത്തെയും കുറിച്ച് ഉറപ്പുവരുത്താറുണ്ടോ?

ഇത്തരം ഒരു പ്രശ്നം ഒഴിവാക്കാനായി പലരും ബ്രാൻഡഡ് കടകളിൽ നിന്നും അറിയുന്ന കച്ചവടക്കാരിൽ നിന്നും മാത്രമാണ് സ്വർണം വാങ്ങിക്കുന്നത്. എന്നാൽ അടുത്തിടെ 22 കാരറ്റ് സ്വർണ്ണം എന്ന പേരിൽ 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ടെന്ന വാർത്തകൾ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നും പുറത്തുവന്നിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സ്വർണം വാങ്ങുമ്പോൾ എങ്ങനെ ശ്രദ്ധിച്ചു വാങ്ങാം?

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബിഐഎസ് ഹാൾമാർക്ക്:

സ്വർണ്ണത്തിന്റെ പരിശുദ്ധി സ്ഥിരീകരിക്കുന്ന സർക്കാർ സാക്ഷ്യപ്പെടുത്തിയ അടയാളമായമാണ് ബിഐഎസ് ഹാൾമാർക്ക്. അതിനാൽ, സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ബിഐഎസ് ഹാൾമാർക്ക് പരിശോധിക്കുക. 22 കാരറ്റ് സ്വർണ്ണത്തിന്, 91.6% പരിശുദ്ധിയെ സൂചിപ്പിക്കുന്ന '22K916' എന്ന ഹാൾമാർക്ക് ഉണ്ടാകും. അതുപോലെ, '750' അല്ലെങ്കിൽ '18K' എന്നത് 18 കാരറ്റ് സ്വർണ്ണത്തെ സൂചിപ്പിക്കുന്നു.

ലൂം നമ്പർ:

ഹാൾമാർക്ക് ചെയ്ത എല്ലാ ആഭരണങ്ങളിലും വ്യാപാരിയുടെ തിരിച്ചറിയൽ നമ്പർ, ലൈസൻസ് അല്ലെങ്കിൽ 'ലൂം' നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഈ നമ്പർ ജ്വല്ലറി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം.

വിശദമായ ബിൽ

സ്വർണം വാങ്ങുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിപ്പ് നടത്തുന്ന വ്യാപാരികൾ വ്യാജ ഹാൾമാർക്ക് സ്റ്റാമ്പുകൾ ഉപയോഗിച്ചേക്കാം. ഇതിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോൾ എപ്പോഴും കാരറ്റ് മൂല്യം, ഭാരം, പണിക്കൂലി, ബാധകമായ നികുതികൾ എന്നിവ ഉൾപ്പെടുന്ന വിശദമായ ബില്ല് ആവശ്യപ്പെടണം.

സ്വർണ്ണം പരിശോധിക്കുന്ന യന്ത്രങ്ങൾ:

ഉപഭോക്താക്കൾക്ക് കൂടുതൽ ഉറപ്പ് നൽകുന്നതിനായി ജ്വല്ലറികൾ ഇപ്പോൾ സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി വേഗത്തിലും കൃത്യമായും പരിശോധിക്കാൻ കഴിയുന്ന സർട്ടിഫൈഡ് സ്വർണ്ണ പരിശോധനാ യന്ത്രങ്ങൾ ജ്വല്ലറികളിൽ ലഭ്യമാക്കാറുണ്ട്. ഉപഭോക്തക്കാൾക്ക് ഇത് ഉപയോ​ഗിക്കാനുള്ള അവസരം ലഭിച്ചാൽ അവ ഉപയോ​ഗപ്പെടുത്തണം

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് എത്ര നൽകണം; കത്തിക്കയറി വെള്ളിയുടെ വില
Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?