
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. എന്നാൽ, ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 2280 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില. 24 മണിക്കൂറിൽ 4040 രൂപയുടെ കുറവുണ്ടായി. ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.