സ്വർണമോ വെള്ളിയോ വാങ്ങാൻ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം

Published : Jul 19, 2024, 04:57 PM IST
സ്വർണമോ വെള്ളിയോ വാങ്ങാൻ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം

Synopsis

എന്തുകൊണ്ടാണ് നിങ്ങൾ സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത്? ഭാവിയിലേക്കായി എന്തെങ്കിലും ആഭരണങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  സ്വർണ്ണവും വെള്ളിയും വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാ

സ്വർണം, വെള്ളി എന്നിവ റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ് ബുധനാഴ്ച സ്വർണവില റെക്കോർഡ് ഉയർത്തിലായിരുന്നു. ഇന്നലെയും ഇന്നുമായി വിലയിൽ ഇടിവുണ്ട്. ഈ അവസരത്തിൽ സ്വർണം വാങ്ങുള്ള പ്ലാൻ ഉണ്ടെങ്കിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. 

സ്വർണ്ണവും വെള്ളിയും വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാ; 

1 നിക്ഷേപ ലക്ഷ്യങ്ങൾ മനസ്സിലാക്കുക

നിക്ഷേപ ലക്ഷ്യങ്ങൾ മനസിലാക്കിയ ശേഷം മാത്രം സ്വനം അല്ലെങ്കിൽ വെള്ളി വാങ്ങുക. പലരും ചെയ്യുന്ന ഒരു തെറ്റാണ് നിക്ഷേപ ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുന്നില്ല എന്നത്. നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപ ലക്ഷ്യം തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും പ്രധാനമാണ്. എന്തുകൊണ്ടാണ് നിങ്ങൾ സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത്? ഭാവിയിലേക്കായി എന്തെങ്കിലും ആഭരണങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നീ കാര്യങ്ങൾ കൂടി പരിഗണിക്കണം. 

2. ശരിയായ തെരഞ്ഞെടുപ്പ്

സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങുന്നത് നഷ്ടമാണെന്ന ധാരണ പലർക്കുമുണ്ട്. അതിൽ കുറച്ച് സത്യമുണ്ട്, പക്ഷേ നിക്ഷേപത്തിൻ്റെ ഉദ്ദേശം അനുസരിച്ചിരിക്കും എന്ന് മാത്രം. ഉദാഹരണത്തിന്, വിവാഹം പോലുള്ള കാര്യങ്ങൾ വരും വർഷങ്ങളിൽ വരാനുണ്ടെങ്കിൽ സ്വർണം വെള്ളി എന്നിവയുടെ വില  അനുദിനം വര്ധിക്കുന്നതിനാൽ അവ നേരത്തെ  വാങ്ങുന്നതാണ് ഉചിതം. 

3. വിപണിയെ കുറിച്ച് മനസ്സിലാക്കുക

വിപണി പ്രവചനാതീതമാണ്, ആയതിനാൽ വിലയിലെ വ്യത്യാസങ്ങൾ ശ്രദ്ധിക്കുക വെള്ളിയുടെയും സ്വർണ്ണത്തിൻ്റെയും വിലയെ സ്വാധീനിക്കുന്ന ചില പൊതു ഘടകങ്ങളിൽ ഭൗമരാഷ്ട്രീയ അവസ്ഥ, സാമ്പത്തിക സൂചകങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇതുകൂടി പരിഗണിക്കുക. നിക്ഷേപങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് മാർക്കറ്റ് ട്രെൻഡുകൾ ശ്രദ്ധിക്കുക.

4. ബജറ്റ് തീരുമാനിക്കുക

എത്ര രൂപ വെള്ളിയിലും സ്വർണ്ണത്തിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു എന്നത് മുൻകൂട്ടി തീരുമാനിക്കേണ്ട ഒരു കാര്യമാണ്. ബജറ്റിന് അനുസരിച്ച് മാത്രം ഇവയുടെ അളവിൽ തീരുമാനമെടുക്കുക . 

5. എവിടുന്ന് വാങ്ങുന്നു എന്നത് പ്രധാനം

വെള്ളിയോ സ്വർണ്ണമോ വാങ്ങുമ്പോൾ വിശ്വസിക്കാവുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രം വാങ്ങുക. ശരിയായ ഡീലറിൽ നിന്നും വാങ്ങുക എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ഭാവിയിൽ യാതൊരു പ്രത്യാഘാതങ്ങളും ഇല്ലാതെ ഇവ വിനിമയം ചെയ്യാൻ സാധിക്കുന്നു എന്നത് കൂടിയാണ്. 

6. ശുദ്ധി നിർണ്ണയിക്കുക

ലോഹത്തിൻ്റെ ഭാരം, അളവുകൾ, പരിശുദ്ധി അടയാളങ്ങൾ എന്നിവ പരിശോധിക്കുന്നത് പൊതുവായ വ്യാപാര കാര്യമാണ്. ലോഹത്തിൻ്റെ പരിശുദ്ധി പരിശോധിക്കുമ്പോൾ, സർട്ടിഫിക്കേഷനുകളും ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, 24 കാരറ്റ് സ്വർണ്ണം ഏറ്റവും ശുദ്ധമായതായി കണക്കാക്കപ്പെടുന്നു, എന്നാൽ ഇത് പൊതുവെ നാണയത്തിലോ ബാർ രൂപത്തിലോ ലഭ്യമാണ്. നിങ്ങൾക്ക് അതിൽ നിന്ന് ആഭരണങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. അതിനാൽ, ആരെങ്കിലും വന്ന് 24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ നിങ്ങൾക്ക് വിൽക്കാൻ ശ്രമിച്ചാൽ, അവർ കള്ളം പറയുകയാണെന്ന് മനസിലാക്കണം. വിൽക്കാൻ തീരുമാനിക്കുമ്പോൾ ഹാൾമാർക്കുകളും സർട്ടിഫിക്കേഷനുകളും ഉപയോഗപ്രദമാകും അതിനാൽ ഇവ ശ്രദ്ധിക്കണം. 

7. എങ്ങനെ ഇവ സൂക്ഷിക്കണം

വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിന് പരിധിയുണ്ട്. അതിനാൽ അവ കഴിഞ്ഞാൽ പിന്നെ ബാങ്കുകളിലോ മറ്റ് സുരക്ഷിത ഓപ്‌ഷനുകളോ തെരഞ്ഞെടുക്കണം. അതുകൊണ്ടാണ് ഈ വിലയേറിയ ലോഹങ്ങൾ വാങ്ങുന്നതിന് മുമ്പ് സ്റ്റോറേജ് ഓപ്ഷനുകൾ പരിഗണിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: സ്വർണവില വീണ്ടും 95,000 ത്തിന് മുകളിൽ, ആശങ്കയോടെ സ്വർണാഭരണ പ്രേമികൾ
Gold Rate Today: ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില