കൺഫ്യൂഷനൊക്കെ അവസാനിച്ച് സ്വര്‍ണം വീണ്ടും പ്രതാപത്തിലേക്കോ? വൈകിട്ടോടെ വീണ്ടും കൂടി സ്വര്‍ണവില

Published : Mar 25, 2026, 06:33 PM IST
Kerala gold price today 24 march 2026  22k Kerala update

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വലിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,200 രൂപയാണ് ഇന്നത്തെ വില. ഇന്നലെ മുതൽ ഒറ്റയടിക്ക് മൂവായിരത്തിന് മുകളിലാണ് വില വർധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് രാവിലെ വർധിച്ചിരുന്നതെങ്കിൽ വൈകിട്ട് ഗ്രാമിന് 80 രൂപ വീണ്ടും വര്‍ധിച്ചു. ഇപ്പോൾ ഒരു ഗ്രാമിന്റെ വില 13,525 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,08,200 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതൽ ഒറ്റയടിക്ക് വർധിച്ചത് മൂവായിരത്തിന് മുകളിലാണ്.

ഇന്നലെ വൈകുന്നേരം ഒരു പവൻ 22 കാരറ്റ് സ്വര്‍ണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് വീണ്ടും ഉയർന്നാണ് ഇന്നത്തെ നിരക്കിലെത്തിയിരുന്നു.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ

മാർച്ച് 24- രാവിലെ 1,02,920 രൂപ| ഉച്ചക്ക് 1,04, 800 രൂപ

മാർച്ച് 25- 1,07,560 രൂപ

സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് 1 ഗ്രാം വെള്ളിക്ക് 25 രൂപയും 10 ഗ്രാം വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താഴേക്കിറങ്ങി വന്നത് ഇരട്ടി വേഗത്തിൽ മുകളിലേക്ക് കയറാനായിരുന്നോ? വീണ്ടും കുതിച്ചു കയറി സ്വർണ വില; ഇന്നത്തെ നിരക്കറിയാം
പിടി തരാതെ സ്വർണ വില; ഉച്ചക്കും വിലയിൽ മാറ്റം, കൺഫ്യൂഷനിൽ ആഭരണ പ്രേമികളും നിക്ഷേപകരും, ഇനിയുള്ള ട്രെന്റ് വിലക്കയറ്റമാണോ?