
ഇക്കുറി മേളയ്ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് കുറഞ്ഞതിനാല്‍ ചലച്ചിത്ര അക്കാദമിയാണ് മേള നടത്തുന്നത്. അതുകൊണ്ട് ഡെലിഗേറ്റ് പാസിന് തുക കൂട്ടി. ഇത് മേളയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്‍റെ സുഹൃത്തുക്കള്‍ പലരും ഇക്കുറി വരുന്നില്ല. മേള നടക്കുന്ന ദിവസങ്ങളുടെ എണ്ണവും ആറാക്കി കുറച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെസ്റ്റിവല്‍ ഓട്ടോ സംവിധാനമുണ്ടായിരുന്നു. ഇത്തവണ അതും ഒഴിവാക്കി. ഇത്തരം പോരായ്‌മകള്‍ക്കിടയിലും ചലച്ചിത്രമേള തരക്കേടില്ലാതെ നടത്തി. ഉദ്ഘാടനം നന്നായി നടന്നു.