Published : Mar 09, 2022, 10:03 PM ISTUpdated : Mar 10, 2022, 07:55 PM IST

Assembly Election Result 2022: ബിജെപിയുടെ സർവാധിപത്യം, അഞ്ചിൽ നാലിടത്തും ഭരണം; പഞ്ചാബ് തൂത്തുവാരി ആംആദ്മി

Summary

വെല്ലുവിളികളെ അതിജീവിച്ച് ആധികാരികമായ വിജയമാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ നേടിയത്. പൊരുതി നോക്കിയെങ്കിലും കേവല ഭൂരിപക്ഷത്തിന് പാതി വഴിയിൽ വീഴാനായിരുന്നു അഖിലേഷിന്‍റെ വിധി. കോൺഗ്രസ് എല്ലായിടത്തും തകർന്നടിഞ്ഞു. പഞ്ചാബ് അടിച്ചുവാരി ആം ആദ്മി പാർട്ടി. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിക്ക് ഭരണത്തുടർച്ച. 

Assembly Election Result 2022: ബിജെപിയുടെ സർവാധിപത്യം, അഞ്ചിൽ നാലിടത്തും ഭരണം; പഞ്ചാബ് തൂത്തുവാരി ആംആദ്മി

10:32 PM (IST) Mar 10

യുപി ഉപമുഖ്യമന്ത്രിക്ക് തോൽവി

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തോറ്റു. സിരാതുവിൽ എസ് പി സ്ഥാനാർത്ഥി പല്ലവി പട്ടേലിനോട്  7337 വോട്ടിനാണ് തോറ്റത്. ജനവിധി അംഗീകരിക്കുന്നുവെന്ന് കേശവ് പ്രസാദ് മൗര്യ. 

08:37 PM (IST) Mar 10

'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യം

'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും, താൻ ഒരു കുടുംബത്തിനും എതിരല്ലെന്നും മോദി. 

08:29 PM (IST) Mar 10

അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി

അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് മോദി. അന്വേഷണ ഏജൻസികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയെന്നും പ്രധാനമന്ത്രി

08:27 PM (IST) Mar 10

വിജയം പ്രതിപക്ഷത്തിനുള്ള മറുപടി

കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

08:23 PM (IST) Mar 10

ജാതി രാഷ്ട്രീയം അവസാനിച്ചെന്ന് മോദി

ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

08:17 PM (IST) Mar 10

'2024ലെ വിജയത്തിന് ജനം അടിത്തറപാകി'

2024ലെ വിജയത്തിന് ജനം അടിത്തറപാകിയെന്ന് മോദി

08:09 PM (IST) Mar 10

കന്നിവോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്തെന്ന് മോദി

കന്നിവോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്തെന്ന് മോദി

08:05 PM (IST) Mar 10

സ്ത്രീകൾക്ക് വിശ്വാസം ബിജെപിയെ എന്ന് മോദി

സ്ത്രീകൾ വിശ്വസിക്കുന്നത് ബിജെപിയെ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

08:04 PM (IST) Mar 10

പ്രവർത്തകരെ അഭിനന്ദിച്ച് മോദി

വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനങ്ങളുടെ വിജയമാണ്, ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത്. ഇന്ന് മുതൽ പ്രവർത്തകർക്ക് ഹോളിയാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. സ്ത്രീകളും യുവവോട്ടർമാരും പിന്തുണച്ചുവെന്നും മോദി. 

07:52 PM (IST) Mar 10

ഈ വിജയം സൂചന മാത്രം, 2024ലും അധികാരത്തിൽ വരുമെന്ന് നദ്ദ

ഈ വിജയം സൂചന മാത്രമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. 2024ലും അധികാര തുടർച്ച ജനം നൽകുമെന്ന് അവകാശവാദം. ഇന്ന് ആഘോഷത്തിന്‍റെ ദിവസമെന്ന് മോദി. 

07:45 PM (IST) Mar 10

മാറ്റം അനിവാര്യം

വിജയം കൈവരിക്കാൻ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ

07:41 PM (IST) Mar 10

പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ജെ പി നദ്ദ

പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ജെ പി നദ്ദ. വിജയത്തിന്‍റെ കാരണകാരനായ മോദിയെ അഭിനന്ദിക്കുന്നുവെന്ന് നദ്ദ. 2024 ലെ തിരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ വിജയമെന്ന് നദ്ദ. 

07:22 PM (IST) Mar 10

പ്രയത്നം വോട്ടാക്കാനായില്ലെന്ന് പ്രിയങ്ക

ജനവിധി ആണ് ജനാധിപത്യത്തിൽ അവസാനത്തെ വാക്ക്.  കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്ക് വേണ്ടി പൊരുതി, എന്നാൽ പ്രയത്നം വോട്ടാക്കി മാറ്റാൻ  കഴിഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിന്‍റെ നന്മ ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചത്.  പ്രതിപക്ഷത്തിന്‍റെ കർത്തവ്യം ഉത്തരവാദിത്തോടെ  നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി. 

07:18 PM (IST) Mar 10

ഗോവയിൽ എംജിപിയും ബിജെപിക്കൊപ്പം

എംജിപിയും ഗോവയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബിജെപി പക്ഷത്ത് 25 എംഎൽഎമാരായി. ബിജെപി - 20, എംജെപി - 2, സ്വതതന്ത്രർ 3.

06:20 PM (IST) Mar 10

മുഖ്യമന്ത്രി തോറ്റു ! പക്ഷേ ഉത്തരാഖണ്ഡിൽ ബിജെപി ജയിച്ചു

ഉത്തരാഖണ്ഡിലും ബിജെപിക്ക് ഭരണത്തുടർച്ച. 48 സീറ്റുമായാണ് ബിജെപി മുന്നേറ്റം. എന്നാൽ 2017ലേക്കാൾ 9 സീറ്റ് കുറഞ്ഞു. കോൺഗ്രസ് 18 സീറ്റിൽ ഒതുങ്ങി. ബിജെപിക്ക് നിരാശയായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ തോൽവി. 

06:18 PM (IST) Mar 10

മണിപ്പൂരിലും ബിജെപിക്ക് ഭരണത്തുടർച്ച

മണിപ്പൂരിലും ബിജെപിക്ക് ഭരണത്തുടർച്ച. 31സീറ്റുകളാണ് ബിജെപി ഇത്തവണ നേടിയത്. 7 സീറ്റുമായി NPPയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് 5 സീറ്റിലൊതുങ്ങി.

06:17 PM (IST) Mar 10

ഗോവയിലും ബിജെപി തന്നെ

ഗോവയിൽ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടി. 20സീറ്റാണ് ബിജെപിക്ക്. 2017നേക്കാൾ 7 സീറ്റ് അധികം, കോൺഗ്രസ് 12 സീറ്റിലൊതുങ്ങി. തൃണമൂൽ സഖ്യം രണ്ട് സീറ്റ് നേടി.

06:16 PM (IST) Mar 10

പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി

 

പഞ്ചാബിൽ കോൺഗ്രസിനെ കടപുഴക്കി ആം ആദ്മി പാ‍ർട്ടി അധികാരത്തിലേക്ക്. ഭഗവന്ത് മൻ മുഖ്യമന്ത്രിയാകും. ഛന്നി രണ്ട് സീറ്റിലും തോറ്റു. സിദ്ദുവും അമരീന്ദറും ബാദലും വീണു.  92 സീറ്റുമായാണ് ആം ആദ്മിയുടെ തകർപ്പൻ ജയം. കോൺഗ്രസ് 18സീറ്റിലേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തേതിനേക്കാൾ 59 സീറ്റാണ് കോൺഗ്രസിന് കുറഞ്ഞത്. ശിരോമണി അകാലിദൾ 4 സീറ്റ് നേടി.

06:14 PM (IST) Mar 10

യുപി വീണ്ടും യോഗിക്ക്

ഇപ്പോഴത്തെ കണക്കനുസരിച്ച് ഉത്ത‍ർപ്രദേശിൽ 263സീറ്റുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 62 സീറ്റ് ബിജെപിക്ക് കുറഞ്ഞു. 130 സീറ്റിലാണ് എസ് പിയുടെ ലീഡ്. 2017ലേതിനേക്കാൾ 88 സീറ്റ് കൂടി. കോൺഗ്രസിന് കിട്ടിയത് രണ്ട് സീറ്റ് മാത്രം,  മായാവതിയുടെ ബിഎസ്പി ഒരു സീറ്റിലേക്ക് ചുരുങ്ങി.
(വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല)

06:12 PM (IST) Mar 10

അഞ്ചിൽ നാലും നേടി ബിജെപി

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പൂർണ്ണ ചിത്രം തെളിയുമ്പോൾ അഞ്ച് സംസ്ഥാനങ്ങളിൽ നാലും പിടിച്ച് ബിജെപി. ഉത്തർപ്രദേശിൽ യോഗി സർക്കാരിന് മിന്നും ജയം. ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലും ഭരണത്തുടർച്ച.

06:07 PM (IST) Mar 10

നന്ദി പറഞ്ഞ് യോഗി

നരേന്ദ്രമോദിക്കും, തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് യോദി ആദിത്യനാഥ്. ബിജെപി മുന്നോട്ട് വച്ച ആശയങ്ങൾ ജനം സ്വീകരിച്ചുവെന്ന് അവകാശവാദം. നാല് സംസ്ഥാനങ്ങളിലെ വിജയം ആഘോഷിച്ച് ബിജെപി.

05:23 PM (IST) Mar 10

മണിപ്പൂരിൽ പിസിസി പ്രസിഡൻ്റ് തോറ്റു; നാണം കെട്ട് കോൺഗ്രസ്

മണിപ്പൂർ പിസിസി പ്രസിഡൻ്റ് എൻ ലോകൻ സിംഗ് നമ്പോൽ മണ്ഡലത്തിൽ തോറ്റു. 

05:21 PM (IST) Mar 10

ഉത്തരാഖണ്ഡിൽ ആരാകും മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് ബിജെപിയിൽ മുഖ്യമന്ത്രി ചർച്ച സജീവം. മുൻമുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ പേര് പരിഗണനയിൽ

05:07 PM (IST) Mar 10

ഉത്തർപ്രദേശിൽ കോൺഗ്രസിന് നാണക്കേട്; പിസിസി അധ്യക്ഷനും തോറ്റു

ഉത്തർപ്രദേശ് പിസിസി അധ്യക്ഷനും തോറ്റു. അജയ് കുമാർ ലല്ലു പരാജയപ്പെട്ടത് അമ്പതിനായിരത്തിൽപരം വോട്ടുകൾക്ക്. 

05:01 PM (IST) Mar 10

ആരാകും മുഖ്യമന്ത്രി ? ഗോവയിൽ ബിജെപി ഇന്ന് ഗവ‌ർണ്ണറെ കാണില്ല

ഗോവയിൽ ഇന്ന് ഗവ‌ർണ്ണറെ കാണില്ലെന്ന് ബിജെപി, മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. വൈകിട്ട് 5.30ന് വാർത്താ സമ്മേളനം വിളിച്ച് സംസ്ഥാന അധ്യക്ഷൻ. 

04:51 PM (IST) Mar 10

ഗൊരഖ് പൂരിൽ യോഗി ആദിത്യനാഥിന് മിന്നും ജയം

ഒരുലക്ഷത്തിലേറെ വോട്ടുകൾ നേടിയ യോ​ഗിക്ക് അരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം

04:37 PM (IST) Mar 10

പ്രചരണതന്ത്രം പാളി, കഠിനദ്ധ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ല : ഹരീഷ് റാവത്ത്

  • ഉത്തരാഖണ്ഡിൽ കോൺഗ്രസിൻ്റ പ്രചാരണ തന്ത്രം പാളിയെന്ന് മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥി ഹരീഷ് റാവത്ത്.
  • പരമാവധി കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ലെന്നും റാവത്ത്
     

04:35 PM (IST) Mar 10

തോൽവി പരിശോധിക്കാൻ സോണിയ ​ഗാന്ധി പ്രവ‍ർത്തക സമിതി വിളിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലേറ്റ തോൽവിയെക്കുറിച്ച് പഠിക്കാൻ കോൺ​ഗ്രസ് പ്രവർത്തകസമിതിയുടെ അടിയന്തരയോ​ഗം സോണിയ ​ഗാന്ധി വിളിക്കുമെന്ന് എഐസിസി മാധ്യമവക്താവ്. രൺദീപ് സുർജെവാല അറിയിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ലെന്നും ജനങ്ങൾക്കായി തുടർന്നും കോൺ​ഗ്രസ് പ്രവർത്തിക്കുമെന്നും സുർജെവാല. 

04:33 PM (IST) Mar 10

പഞ്ചാബിൽ അമരീന്ദർ ഉണ്ടാക്കിയ ഭരണവിരുദ്ധവികാരം മറികടക്കാനായില്ലെന്ന് കോൺ​ഗ്രസ്

  • പഞ്ചാബിൽ അമരീന്ദർ സിംഗ് ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ലെന്ന് എഐസിസി വക്താവ് സുർജേവാല.
  • മാറ്റത്തിനായി ജനങ്ങൾ ആപ്പിന് വോട്ട് ചെയ്തുവെന്നും സു‍ർജേവാല. 
     

04:32 PM (IST) Mar 10

​ഗോവയിൽ ബിജെപി ഇന്ന് ​ഗവ‍ർണറെ കാണില്ല

ഗോവയിൽ ബിജെപി ഇന്ന് ഗവർണറെ കാണില്ല. കേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ കിട്ടാനുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ. വൈകീട്ട് 5.30ന് വിശദമായ വാർത്താ സമ്മേളനം.

03:53 PM (IST) Mar 10

ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി തോൽവിയിൽ നിന്ന് പഠിക്കും [

രാഹുൽ ഗാന്ധിയുടെ വാക്കുകൾ - 

ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ
കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും എല്ലാ കോൺ​ഗ്രസ് പ്രവ‍ർത്തകർക്ക് നന്ദി 
ഞങ്ങൾ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യത്തിനായി പ്രവർത്തിക്കുകയും ചെയ്യും.

 

02:47 PM (IST) Mar 10

സത്യപ്രതിജ്ഞ ഭഗത് സിംഗിൻ്റെ ഗ്രാമത്തിലെന്ന് ഭഗവന്ത് മാൻ

 ആം ആദ്മി സർക്കാരിൻ്റെ സത്യപ്രതിജ്ഞ പഞ്ചാബ് രാജ്ഭവനിലായിരിക്കില്ലെന്നും ധീരരക്തസാക്ഷി ഭഗത് സിംഗിൻ്റെ ജന്മഗ്രാമത്തിൽ വച്ചു നടത്തുമെന്നും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ 
 

02:39 PM (IST) Mar 10

ഉത്തരാഖണ്ഡിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്തിന് തോൽവി

ബിജെപി സ്ഥാനാർത്ഥിയോട് ഹരീഷ് റാവത്ത് പരാജയപ്പെട്ടത് 14,000 വോട്ടുകൾക്ക്. കോൺ​ഗ്രസിൻ്റെ ശക്തികേന്ദ്രത്തിലാണ് ഹരീഷ് റാവത്തിൻ്റെ പരാജയം.

02:37 PM (IST) Mar 10

പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും, യോഗി മാധ്യമങ്ങളെ കാണും


യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന വൈകിട്ട് ഏഴ് മണിക്കാണ് 

01:51 PM (IST) Mar 10

സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി, ഗോവയിൽ ഭരണം ഉറപ്പിച്ച് ബിജെപി

ഗോവയിൽ ബിജെപി സർക്കാർ അധികാര തുടർച്ച ഉറപ്പിച്ചു. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ പാർട്ടിക്ക് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഗോവ ബിജെപി അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 40 അംഗ ഗോവ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിയുടെ അഗംബലം 22 ആവും 

01:09 PM (IST) Mar 10

ഗോവയിൽ സർക്കാർ രൂപീകരണത്തിന് അവാകശവാദം ഉന്നയിക്കാൻ ബിജെപി

ആ‍ർക്കും ഭൂരിപക്ഷം കിട്ടാത്ത ​ഗോവയിൽ സർക്കാർ രൂപീകരണ നടപടികൾ വേ​ഗത്തിലാക്കി ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരണത്തിന് അനുമതി തേടി ബിജെപി ഇന്ന് ​ഗവർണറെ കാണും. ​ഗവർണറെ കാണാൻ ബിജെപി നേതാക്കൾ സമയം തേടിയിട്ടുണ്ട്. 

12:07 PM (IST) Mar 10

ഭ​ഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയാകും

ആംആദ്മി പാ‍ർട്ടി നേതാവ് ഭ​ഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയാകും. ആം ആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സീസോദിയയാണ് ഇക്കാര്യം പറഞ്ഞത്. 

11:54 AM (IST) Mar 10

കേരളം മുതൽ കശ്മീർ വരെ ഈ മുന്നേറ്റം തുടരും, കോൺഗ്രസിന് ബന്ദലായി ആം ആദ്മി വളരും

ആം ആദ്മി നേതാവ് രാഘവ് ചദ്ദ മാധ്യമങ്ങളോട്...

ചൂലിനെ വാക്വാം ക്ലീനറായാണ് പഞ്ചാബിലെ ജനത ഉപയോഗിച്ചത്. സന്തോഷിക്കാനുള്ള അവകാശം ആം ആദ്മിക്ക് മാത്രമാണുള്ളത്. ദേശീയശക്തിയായി ആം ആദ്മി മാറി. ക്രെജിവാളിനെ തീവ്രവാദിയെന്ന് വിളിച്ചവരുടെ തനിനിറം ജനം തിരിച്ചറിഞ്ഞു. കെജ്രിവാൾ വികസനവാദിയാണ്.  വലിയ സിംഹാസനങ്ങളാണ് ജനം ഇളക്കി മാറ്റിയത്. 
 

11:37 AM (IST) Mar 10

​ഗോവയിലും ബിജെപിക്ക് അധികാര തുട‍ർച്ച

ആദ്യഘട്ട വോട്ടെണ്ണലിൽ പിന്നിൽ നിന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സം​ഗലീം മണ്ഡലത്തിൽ ലീഡ് തിരികെ പിടിച്ച മുന്നേറുന്നു 

11:21 AM (IST) Mar 10

മാറി മാറിഞ്ഞ് യുപിയിലെ സീറ്റ് നില


വോട്ടെണ്ണൽ മൂന്നരമണിക്കൂ‍ർ പിന്നിടുമ്പോൾ യുപിയിലെ ബിജെപിയുടേയും എസ്.പിയുടേയും ലീഡ് നില മാറി മാറിയുന്നു. ഒരു ഘട്ടത്തിൽ 312 വരെ ഉയ‍ർന്ന ബിജെപിയുടെ ലീഡ് നില ഇപ്പോൾ 265-ലേക്ക് എത്തി. 98-ലേക്ക് കുറഞ്ഞ എസ്.പിയുടെ സീറ്റ് വിഹിതം ഇപ്പോൾ 124 ആയി ഉയ‍ർന്നിട്ടുണ്ട്.