ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ഭരണമാറ്റമുണ്ടാകുമെന്ന് അഭിപ്രായ സർവേ ഫലം. ബിജെപി 115 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സർവേ ഫലം പറയുന്നു. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ നില 65 ലേക്ക് കുത്തനെ ഇടിയുമെന്നാണ് പ്രവചനം.

06:03 PM (IST) Nov 30
ഛത്തീസ്ഗഡിൽ സീ വോട്ടർ സർവേ പ്രകാരം ബിജെപി 36 മുതൽ 48 സീറ്റ് വരെ നേടും. കോൺഗ്രസ് 41 മുതൽ 53 സീറ്റ് വരെയും നേടുമെന്ന് എബിപി -സീ വോട്ടർ എക്സിറ്റ് പോൾ പറയുന്നു.
06:02 PM (IST) Nov 30
സീ ന്യൂസ് പോൾ സ്റ്റാർട്ട് സർവേ പ്രകാരം രാജസ്ഥാനിൽ ബിജെപി 100 മുതൽ 110 സീറ്റ് വരെ നേടും. കോൺഗ്രസ് 90 മുതൽ 100 വരെ സീറ്റ് നേടും. ആകെ 199 സീറ്റാണ് സംസ്ഥാനത്തുള്ളത്.
06:00 PM (IST) Nov 30
ജൻ കീ ബാത്ത് എക്സിറ്റ് പോൾ ഫലം പ്രകാരം മധ്യപ്രദേശിൽ ബിജെപി 100 മുതൽ 123 സീറ്റ് വരെ നേടും. കോൺഗ്രസ് 102 മുതൽ 125 സീറ്റ് വരെയും നേടാൻ സാധ്യതയുണ്ടെന്ന് പ്രവചനം പറയുന്നു.
05:59 PM (IST) Nov 30
ടിവി 9 ഭാരത് വർഷ് പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഫലം പ്രകാരം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 106 മുതൽ 116 സീറ്റ് വരെ നേടും. കോൺഗ്രസ് 111 മുതൽ 121 സീറ്റ് വരെ നേടും.
05:57 PM (IST) Nov 30
രാജസ്ഥാനിൽ ബിജെപിയെന്ന് സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് പോൾ ഫലവും പ്രവചിക്കുന്നു. നേരത്തെ ടൈംസ് നൗവും ഇത് തന്നെയാണ് പ്രവചിച്ചത്. ബിജെപി 111 സീറ്റും കോൺഗ്രസ് 74 സീറ്റും നേടുമെന്നാണ് ന്യൂസ് 18 പ്രവചനം.
05:56 PM (IST) Nov 30
ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ പ്രവചനം. ബിജെപി 36 മുതൽ 46 സീറ്റ് വരെ നേടും. കോൺഗ്രസ് 40 മുതൽ 50 സീറ്റ് വരെയും മറ്റുള്ളവർ ഒന്ന് മുതൽ നാല് വരെ സീറ്റും നേടും.
05:54 PM (IST) Nov 30
ഛത്തീസ്ഗഡിൽ ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ ഫലം ഒന്നാം ഘട്ടം
ബിജെപി - 10
കോൺഗ്രസ് - 9
മറ്റുള്ളവർ - 1
ഛത്തീസ്ഗഡിൽ 31 ശതമാനം ആളുകളും ഭൂപേഷ് ഭാഗേൽ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ബിജെപി നേതാവ് രമൺ സിംഗ് വരണമെന്ന് ആഗ്രഹിക്കുന്നവർ 21 ശതമാനം മാത്രം.
05:53 PM (IST) Nov 30
റിപ്പബ്ളിക് ടിവിയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മധ്യപ്രദേശിൽ ബിജെപി 118 മുതൽ 130 സീറ്റ് വരെ ജയിക്കാൻ കഴിയും. കോണ്‍ഗ്രസ് 97 മുതൽ 107 സീറ്റ് വരെ നേടും.
05:52 PM (IST) Nov 30
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് 47 സീറ്റിലും ബിജെപി 40 സീറ്റിലും വിജയിക്കുമെന്ന് ന്യൂസ് 18 പ്രവചനം.
05:51 PM (IST) Nov 30
തെലങ്കാനയിൽ കോണ്‍ഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് 48 സീറ്റിലേക്ക് ഒതുങ്ങും. ബിജെപി 10 സീറ്റ് നേടുമെന്നും സർവേ ഫലം.
05:50 PM (IST) Nov 30
മധ്യപ്രദേശിൽ അതിശക്തമായ പോരാട്ടമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ. കോണ്‍ഗ്രസ് 113 സീറ്റ് നേടി അധികാരത്തിലെത്തും. ബിജെപി 112 സീറ്റിൽ ജയിക്കും.
05:49 PM (IST) Nov 30
രാജസ്ഥാനിൽ ഭരണമാറ്റമെന്ന് ന്യൂസ് 18 സർവേ ഫലം. ബിജെപി 111 സീറ്റ് നേടി അധികാരത്തിലെത്തും. കോണ്‍ഗ്രസ് 74 സീറ്റിൽ മാത്രമേ ജയിക്കൂവെന്നും ഫലം പറയുന്നു.
05:48 PM (IST) Nov 30
ബിജെപി 115 സീറ്റ് നേടി അധികാരത്തിലെത്തും
കോൺഗ്രസിന് 65 ഇടത്ത് ജയസാധ്യത
സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യത