രാജ്യത്ത് കൊവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു.തീവ്രബാധിത മേഖലകളില്‍ പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നതായും ആരോഗ്യമന്ത്രാലയം.

11:03 PM (IST) Apr 19
പെട്രോൾ പമ്പുകളിൽ മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് ഇന്ധനം നൽകില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേർസ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറഞ്ഞു.
10:43 PM (IST) Apr 19
ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ
10:31 PM (IST) Apr 19
പ്രതിമാസം 50,000 രൂപയിൽ കൂടുതൽ ശമ്പളമുളള ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ശമ്പളമില്ലാത്ത അവധിക്ക് അയ്ക്കാൻ എയർലൈൻ കമ്പനി സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. മൂന്ന് മാസത്തേക്കാണ് ഈ ക്രമീകരണമെന്ന് കമ്പനി വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകാമെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ബജറ്റ് വിമാനക്കമ്പനി മാർച്ച് 25 മുതൽ 31 വരെ ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയച്ചിരുന്നു
10:16 PM (IST) Apr 19
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1584 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 14,372 ആയി. നിലവില്‍ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി വന്ന 8 പേര്‍ ഉള്‍പ്പെടെ ആകെ 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
10:05 PM (IST) Apr 19
റെഡ് സോണിലായതിനാല്‍ കോഴിക്കോട് ജില്ലയില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകള്‍ക്ക് ഇത് ബാധകമല്ല. ഇവിടങ്ങളില്‍ നിലവിലെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണ്‍ മേഖലകളില്‍ ഉള്ളത്.
10:03 PM (IST) Apr 19
തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ ഇളവുകളില്ല. മെയ് 7 വരെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് 10% അധിക ശമ്പളം നല്‍കും. ജൂണ്‍ വരെ വിവാഹങ്ങള്‍ക്ക് അനുമതി ഇല്ല.
09:43 PM (IST) Apr 19
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 552 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം 4200 ആയി. കൊവിഡ് ബാധിച്ച് ഇന്ന് 12പേരാണ് മരിച്ചത്. ഇതിൽ ആറുമരണങ്ങളും മുംബൈയിലാണ്. ഇതുവരെ 507പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
09:42 PM (IST) Apr 19
കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല റെഡ് സോണിൽ ആയതിനാൽ നാളെ (20.04.20) മുതൽ ജില്ലക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും ജില്ലാ കലക്ടർ സാംബശിവറാവു.
09:38 PM (IST) Apr 19
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2271 പേര്‍ക്കെതിരെ കേസെടുത്തു. 2256 പേരെ അറസ്റ്റ് ചെയ്യുകയും 1640 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
08:21 PM (IST) Apr 19
മധ്യപ്രദേശില്‍ 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന്‍റെ അമ്മക്കോ അച്ഛനോ കൊവിഡില്ല. ആശുപത്രിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയം.കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവർത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
08:19 PM (IST) Apr 19
കർണാടകത്തിൽ തീവ്രബാധിതം അല്ലാത്ത ജില്ലകളിലെ ലോക്ക് ഡൗണ്‍ ഇളവുകൾ ഏപ്രിൽ 22 മുതൽ മാത്രം. 21 അർധരാത്രി വരെ ലോക്ക് ഡൗണ്‍ തുടരും.
08:03 PM (IST) Apr 19
ധാരാവിയിൽ 20 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ 138 കേസുകള്‍ സ്ഥിരീകരിച്ചു.
07:43 PM (IST) Apr 19
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ കുടുങ്ങിപ്പോയ 22,900 വിദേശികള്‍ ഇതിനോടകം രാജ്യം വിട്ടതായി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കര, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും പേര്‍ സ്വന്തം പേര്‍ മടങ്ങിയത്. ഇതില്‍ 5185 പേര്‍ യുഎഇയുടെ ദേശീയ വിമാനക്കമ്പനികള്‍ വഴിയാണ് യാത്ര ചെയ്തത്
07:42 PM (IST) Apr 19
ആക്രമിക്കുന്നതിന് മുമ്പ് കൊവിഡ് ജാതിയും മതവുമൊന്നും നോക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി, മതം, നിറം, ഭാഷ, അതിര്‍ത്തികള്‍ നോക്കാതെയാണ് കൊവിഡ് ബാധിച്ച് കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാഹോദര്യവും ഒരുമയും കൊണ്ട് വേണം കൊവിഡിന് നാം മറുപടി കൊടുക്കേണ്ടത്. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി കുറിച്ചു.
07:18 PM (IST) Apr 19
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി റാസല്‍ഖൈമയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ മറ്റ് എമിറേറ്റുകളില്‍ നിന്ന് കൊണ്ടുവരുന്നതിനും ഇപ്പോള്‍ റാസല്‍ഖൈമയിലുള്ളവരെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനുമാണ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
07:17 PM (IST) Apr 19
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 97 ആയി. അഞ്ചുപേരും വിദേശികളാണ്. നാലുപേർ മക്കയിലും ഒരാൾ ജിദ്ദയിലുമാണ് മരിച്ചത്. മരണപ്പെട്ടവർ 37നും 64നും ഇടയിൽ പ്രായമുള്ളവരാണ്.
07:16 PM (IST) Apr 19
ആറ് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങാന്‍ സ്പെയിനിലെ കുട്ടികള്‍ക്ക് അവസരമൊരുങ്ങുന്നു. കൊറോണ വൈറസിന്‍റെ വ്യാപനം മൂലം മാര്‍ച്ച് 14 മുതല്‍ സ്പെയിനില്‍ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ ഇരുപത്തിയേഴ് മുതല്‍ ഈ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് വിശദമാക്കിയിരിക്കുന്നത്.
07:07 PM (IST) Apr 19
മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതനായ ഒരാള്‍ക്ക് കൂടി രോഗം ഭേദമായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് രോഗമുക്തി നേടിയത്. ഇതോടെ മലപ്പുറം ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 13 ആയി.
06:55 PM (IST) Apr 19
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‍നാട്ടില്‍ വര്‍ധനവ്. തമിഴ്നാട്ടിൽ 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ
കൊവിഡ് ബാധിതർ 1477 ആയി. ചെന്നൈയില്‍ മാത്രം 50 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
06:46 PM (IST) Apr 19
കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് നാളെ മുതല്‍ ഇളവ്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, തൃശ്ശൂര്‍ മേഖലകളാണ് ഓറഞ്ച് ബിയില്‍ ഉള്‍പ്പെടുന്നത്.
06:08 PM (IST) Apr 19
കർണാടകത്തിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 16 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6 പേർക്കാണ്.
05:59 PM (IST) Apr 19
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ്,
05:58 PM (IST) Apr 19
സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 270 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
05:58 PM (IST) Apr 19
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.
Read more at: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13 പേർക്ക് രോഗം ഭേദമായി ...
05:23 PM (IST) Apr 19
കൊവിഡ് ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ വിട്ടയച്ചു, ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ ബോർഡ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജില്ലയിൽ ഇപ്പോൾ കൊവിഡ് രോഗികൾ ആരും ചികിത്സയിൽ ഇല്ല.
05:18 PM (IST) Apr 19
ചെന്നൈയിൽ രണ്ട് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ മാധ്യമ പ്രവർത്തകരെ പരിശോധിക്കുന്നു. ചെന്നൈയിൽ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ടെസ്റ്റിംഗ് സെൻ്റർ തുറന്നു. ആരോഗ്യ സെക്രട്ടറിയുടെ വാർത്താ സമ്മേളനത്തിന് എത്തിയവർ പരിശോധനയ്ക്ക് എത്തണമെന്ന് നിർദേശം.
05:17 PM (IST) Apr 19
തമിഴ്നാട്ടിൽ വീണ്ടും ലോക്ക് ഡൗൺ ലംഘനം, ഈറോഡിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി എത്തിയവർക്ക് സ്വീകരണം നൽകി, തബ്ലീഗ് നേതാക്കൾക്കാണ് സ്വീകരണം ഒരുക്കിയത്.
05:05 PM (IST) Apr 19
ഗോവയിൽ കൊവിഡ് പോസിറ്റീവ് ആയ ഏറ്റവും ഒടുവിലത്തെ ആളുടെ രോഗവും ഭേദമായി. ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി ഗോവ മുഖ്യമന്ത്രി. ഏഴ് പേർക്കാണ് സംസ്ഥാനത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ ആറ് പേർക്കും നേരത്തെ തന്നെ രോഗം ഭേദമായിരുന്നു.
04:16 PM (IST) Apr 19
43 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം. ഇത് വരെ 2231 പേർ രോഗമുക്തരായി.
04:15 PM (IST) Apr 19
രാജ്യത്ത് 24 മണിക്കൂറിനിടെ 27 മരണം നടന്നായി ആരോഗ്യമന്ത്രാലയം. ആകെ മരണം 507 ആയി,
04:15 PM (IST) Apr 19
3.86 ലക്ഷം പരിശോധനകൾ നടന്നുവെന്ന് ആരോഗ്യമന്ത്രാലയം, ഇന്നലെ മാത്രം 37000 പരിശോധനകൾ നടന്നുവെന്ന് ലവ് അഗർവാൾ.
04:14 PM (IST) Apr 19
അമിത് ഷായുടെ അധ്യക്ഷതയിൽ കൊ വിഡ് അവലോകന യോഗം നടന്നതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് അവശ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും മന്ത്രാലയം. സ്ഥിതിഗതികൾ നിയന്ത്രണവിധേയം.
03:25 PM (IST) Apr 19
അതിഥി സംസ്ഥാന തൊഴിലാളികളെ ജോലിസ്ഥലങ്ങളിൽ എത്തിക്കാൻ കേന്ദ്ര അനുമതി. സംസ്ഥാനങ്ങൾക്കുള്ളിലെ യാത്രയ്ക്കാണ് അനുമതി. സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കില്ല. ബസുകളിൽ സാമൂഹിക അകലം പാലിച്ച് തൊഴിലാളികളെ താമസസ്ഥലങ്ങളിൽ നിന്ന് തൊഴിലിടങ്ങളിലേക്ക് കൊണ്ടു പോകാം
02:12 PM (IST) Apr 19
ലോക് ഡൗൺ തീരും വരെ മുംബൈയിലും പൂനെയിലും പത്രവിതരണം നിർത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം.
01:31 PM (IST) Apr 19
ബോംബെ ആശുപത്രിയിൽ 2 നഴ്സുമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മലയാളിയാണ്.
12:59 PM (IST) Apr 19
അവശ്യവസ്തുക്കൾ ഒഴികെയുള്ള ഉത്പന്നങ്ങൾ വില്ക്കാൻ ഓൺലൈൻ കമ്പനികളെ അനുവദിക്കില്ല. ഇതിന് നേരത്തെ നല്കിയ ഇളവ് പിൻവലിച്ചു.
12:20 PM (IST) Apr 19
ചെന്നൈയിൽ ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ദിനപത്രത്തിലെ ലേഖകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ ഇപ്പോൾ. റിപ്പോർട്ടറുമായി സമ്പർക്കം പുലർത്തിയ എട്ട് മാധ്യമ പ്രവർത്തകർ നിരീക്ഷണത്തിൽ.
12:18 PM (IST) Apr 19
മദ്രാസ് ഹൈക്കോടതിയിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു.
12:17 PM (IST) Apr 19
ഇന്നലെ റിപ്പോർട്ട് ചെയ്ത് 186 കേസുകളും രോഗലക്ഷണങ്ങൾ കാണിക്കാത്തവയായിരുന്നു എന്ന് ദില്ലി മുഖമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിൽ ലോക്ക്ഡൗണിൽ ഒരു ഇളവുമില്ലെന്ന് കെജ്രിവാൾ. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതി വിലയിരുത്തും
12:17 PM (IST) Apr 19
തൃശ്ശൂർ മണ്ണുത്തി ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ലോക്ക് ഡൌൺ ലംഘിച്ച് പ്രാർത്ഥന നടത്തിയ പന്ത്രണ്ട് പേർക്കെതിരെ മണ്ണുത്തി പോലീസ് കേസ് എടുത്തു.