കൊവിഡ്: ലോകത്ത് മരണസംഖ്യ 81000 കടന്നു, ഇന്ത്യയില്‍ 24 മണിക്കൂറില്‍ 13 മരണം, കേരളത്തില്‍ ആകെ 263 രോഗികള്‍|LIVE

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 81000 കടന്നു. 14 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

11:11 PM

ആഗോളതലത്തില്‍ മരണം 81000 കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 81000 കടന്നു. 14 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

11:08 PM

വ്യാഴാഴ്ച രാത്രി മുതല്‍ ബഹ്റൈനില്‍ മാസ്ക് നിര്‍ബന്ധമാക്കി

ബഹ്റൈനില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗമുളളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ മുന്‍ അഭിപ്രായം പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറിയിട്ടുണ്ടെന്ന് ടാസ്‌ക് ഫോഴ്സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. ഡോ മനാഫ് അല്‍ഖഹ്താനി പറഞ്ഞു

10:45 PM

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍  കഴിയുകയാണ്. കുട്ടിയുടെ അച്ഛന്‍ പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു.

10:22 PM

കോഴിക്കോട് ചികിത്സയിലുള്ളത് ഏഴു പേര്‍ , നിരീക്ഷണത്തിൽ 21,934 പേര്‍

കൊവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയ ജില്ലക്കാരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്. ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ട്

10:02 PM

ആഗോളതലത്തില്‍ മരണ സംഖ്യ 79000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 79000 കടന്നു. പതിമൂന്ന് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

9:56 PM

വിദേശികളുടെ ഇടയിലെ കൊവിഡ് വ്യാപനം: ആശങ്കയെന്ന് ഒമാന്‍ ആരോഗ്യമന്ത്രി

ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കൈരാജ്യത്ത് വിദേശികളുടെയിടയില്‍ കൊവിഡ് വൈറസ് പടരുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് ഒമാന്‍  ആരോഗ്യമന്ത്രി ഡോ. അഹമ്മദ്  മുഹമ്മദ് അല്‍ സെയ്ദി പറഞ്ഞു. ഇതിനകം  രാജ്യത്ത് കൊറോണ ബാധിച്ചവരുടെ  എണ്ണം  371  ലെത്തി കഴിഞ്ഞു.ഇതില്‍  219  പേര് ഒമാന്‍ സ്വദേശികളും  152   വിദേശികളുമാണുള്ളത്.വശം വച്ച് വ്യാപാരി; കണ്ടുകെട്ടാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

9:23 PM

മോള്‍ഡോവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സഹായിക്കണം: ഉമ്മന്‍ ചാണ്ടി

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിന് പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവർക്ക് അദ്ദേഹം കത്ത് നൽകി.

9:15 PM

കൊവിഡില്‍ ഉലഞ്ഞ് മഹാരാഷ്ട്ര; ഇന്ന് മാത്രം മരിച്ചത് 12 പേര്‍

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉള്ള മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം മരിച്ചത് 12 പേര്‍. ഇവിടെ ഇതുവരെ 64 പേരാണ് മരിച്ചത്. 

9:10 PM

കൊവിഡ്: മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം; പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊവിഡ് ബാധിതനായ  മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം. എഴുപത്തി ഒന്ന് വയസുള്ള ഇയാളെ മിംസിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദ്രോഗിയായ ഇയാളുടെ ഇരു വൃക്കകളും തകരാറിലായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കടുത്ത ന്യുമോണിയ അടക്കം ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ്. ഇയാള്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല.
 
9:00 PM

ലോകത്ത് മരണ സംഖ്യ 78000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 78000 കടന്നു. പതിമൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

8:57 PM

സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു; 190 പുതിയ രോഗികള്‍

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒന്നുമാണ് പുതുതായി റിപ്പോര്‍ട്ട്  ചെയ്ത മരണങ്ങള്‍. പുതുതായി 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2795 ആയി. 

8:25 PM

ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ സ്വദേശിക്ക് കൊവിഡില്ല; സ്ഥിരീകരണമായി

മലപ്പുറം ജില്ലയില്‍ ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ സ്വദേശിക്ക് കൊവിഡില്ലെന്ന് പരിശോധനാ ഫലം. നേരത്തെ വൈറസ് ബാധിതനായ ശേഷം ഇയാള്‍ രോഗമുക്തനായതാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ തുടരും. ഇയാളുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

8:22 PM

ലോക്ക് ഡൗണ്‍ തീരുന്ന 14-ന് ശേഷം എന്ത്? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം എന്തെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ലെന്നും കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണെന്നും പിണറായി വ്യക്തമാക്കി. കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചുകൊടുക്കും. 21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അത് ഏപ്രില്‍ 14 വരെയാണ് അതിന് ശേഷം കേന്ദ്രം ലോക്ക് ഡൗണ്‍ നീട്ടുകയോ അല്ലാതിരിക്കുകയോ എന്താണ് ചെയ്യുന്നത് എന്ന തീരുമാനം അറിയിച്ചതിന് ശേഷം എന്തെങ്കിലും കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

8:00 PM

മുംബൈയിൽ അഞ്ചുമരണം കൂടി, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ ആയിരം കടന്നു

മഹാരാഷ്‍ട്രയില്‍ കൊവിഡ് ബാധിരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ് ഇവിടെ. ഇതോടെ ആയിരം കടക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 45 ആയി. ഇവിടെ ഏറ്റവും ഒടുവിലായി അഞ്ചുപേര്‍ കൂടി മരിച്ചു. പുതിയതായി 116 ആളുകള്‍ക്കാണ് മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

7:27 PM

കൊവിഡില്‍ രാജ്യത്ത് മരണം 124 ആയി ; 24 മണിക്കൂറിനിടെ 13 മരണം, 508 പുതിയ കേസുകള്‍

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. 50 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 4789 പേര്‍ക്ക് രോഗംബാധിച്ചു. 

7:17 PM

മോഹൻലാൽ അടക്കമുള്ളവർ സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭാവന നൽകിയവർ..

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി

തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി

കല്യാൺ സിൽക്സ്- ഒരു കോടി

കിംസ് ആശുപത്രി - ഒരു കോടി

തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ

കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം

മോഹൻലാൽ- 50 ലക്ഷം

'മോഹന്‍ലാലടക്കമുള്ളവര്‍ സഹായ ധനവുമായെത്തി'; കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി

6:42 PM

മുല്ലപ്പള്ളി കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് മുഖ്യമന്ത്രി

മുല്ലപ്പള്ളി കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് മുഖ്യമന്ത്രി. പ്രവാസി ചർച്ച സംബന്ധിച്ച മുല്ലപ്പള്ളിയുടെ വിമർശനങ്ങൾ തെറ്റാണെന്ന് മുഖ്യമന്ത്രി. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ലെന്ന് മുഖ്യമന്ത്രി. 

6:34 PM

ലോക്ക് ഡൗൺ ഇളവിൽ കേന്ദ്ര നിലപാടാണ് അന്തിമമെന്ന് മുഖ്യന്ത്രി

ലോക്ക് ഡൌൺ ഇളവ് കേന്ദ്ര നിലപാടാണ് അന്തിമം. കേന്ദ്ര തീരുമാനം അറിഞ്ഞിട്ടാണ് സംസ്ഥാനം നിലപാട് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർമ്മ സമിതി റിപ്പോർട്ട്‌ കേന്ദ്രത്തിനുള്ള കേരളത്തിന്‍റെ ശുപാർശ ആണ്. 

6:20 PM

ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട്

ദുരിതാശ്വാസ നിധിക്കായി പുതിയ അക്കൗണ്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. മാർച്ച് 27 മുതൽ ലഭിച്ച തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റും. 

6:20 PM

എംപിമാരുടെ പ്രദേശിക വികസന ഫണ്ട് നിർത്തലാക്കരുതെന്ന് മുഖ്യമന്ത്രി

എംപിമാരുടെ പ്രദേശിക വികസന ഫണ്ട് നിർത്തലാക്കിയതിനെതിരെ മുഖ്യമന്ത്രി. ഇത് പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും, കേന്ദ്രത്തിന്‍റെ വിഭവ സമാഹരണത്തിന് ഈ ഫണ്ട് ഉൾപ്പെടുത്തരുത്. ഇത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത തീരുമാനമാണ് പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി. 

6:14 PM

മൊബൈൽ ഷോപ്പുകൾ ഞായർ തുറക്കാം

മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കാമെന്ന് മുഖ്യമന്ത്രി. വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കും. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‌‍ട്ട്സ് കടകള്‍ കൂടി തുറക്കും. ഫാന്‍, എയര്‍കണ്ടീഷണര്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്നതിനെക്കുറച്ചും പരിഗണിക്കും. ഇലക്ട്രീഷന്‍മാര്‍ക്ക് ആവശ്യമായ റിപ്പയറിംഗ് നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി നല്‍കും. 

6:14 PM

കമ്മ്യൂണിറ്റി കിച്ചൻ മത്സരം വേണ്ട

കമ്മ്യൂണിറ്റി കിച്ചൻ മത്സരം വേണ്ടെന്ന് മുഖ്യമന്ത്രി. മത്സരത്തിനല്ല, ആവശ്യത്തിനാണ് കമ്മ്യൂണിറ്റി കിച്ചണെന്ന് മുഖ്യമന്ത്രി. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടണം

6:09 PM

കരിചന്തയും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ല

കരിചന്തയും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. റേഷൻ വിതരണത്തിൽ നല്ല മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

6:06 PM

കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കും

കർഷകരിൽ നിന്ന് കൃഷി വകുപ്പ് പച്ചക്കറികൾ സംഭരിക്കുമെന്ന് മുഖ്യമന്ത്രി, വിഷു ഈസ്റ്റർ വിപണിക്കായുള്ള പച്ചക്കറി കൃഷി വകുപ്പ് കർഷകവിപണികൾ വഴി സംഭരിക്കും

6:06 PM

നിലവിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല

സംസ്ഥാനത്തിൽ നിലവിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി. എങ്കിലും അടുത്ത മാസങ്ങളിലേക്കായി സംഭരണം നടത്തും. 

6:06 PM

ലോക്ക് ഡൗൺ വിദഗ്ദ്ധ സമിതി റിപ്പോർട്ട്‌ കേന്ദ്രത്തിനു നൽകി

ലോക്ക് ഡൗൺ വിദഗ്ദ്ധ സമിതി റിപ്പോർട്ട്‌ കേന്ദ്രത്തിനു നൽകിയതായി മുഖ്യമന്ത്രി. 

6:06 PM

പന്ത്രണ്ട് പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 263 പേരെന്നും മുഖ്യമന്ത്രി.

6:05 PM

സംസ്ഥാനത്ത് ഇന്ന് 9 പുതിയ കേസുകൾ കൂടി

കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ കാസർകോടും, മൂന്ന് പേർ കണ്ണൂരും, കൊല്ലം മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ്. 

4:59 PM

ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി

ഏപ്രിൽ പതിനാലിനു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി. നല്ലൊരു നാളേക്ക് വേണ്ടി കുറച്ചു കൂടി ത്യാഗം വേണ്ടിവരുമെന്ന് വെങ്കയ്യ നായിഡു. സാമ്പത്തികസ്ഥിതിക്കു മേലെ ആരോഗ്യത്തിന് ഇപ്പോൾ പ്രാധാന്യം നല്കണമെന്നും വെങ്കയ്യ നായിഡു. 

4:31 PM

ലോക് ഡൗൺ: കർമ്മസമിതി റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

ലോക് ഡൗൺ ഘട്ടം ഘട്ടമായേ അവസാനിപ്പിക്കാവൂ എന്ന് കർമ്മ സമതി റിപ്പോർട്ട്. പൊതുഗതാഗതത്തിന് കർശന നിയന്ത്രണം വേണമെന്നും. പുറത്തിറങ്ങുന്നവർക്ക് മുമ്പ് മാസ്ക് നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്
 
4:22 PM

മലപ്പുറത്ത് ഒരാൾ കൂടി രോഗമുക്തനായി

മലപ്പുറത്ത് ഒരാൾ കൂടി രോഗമുക്തനായി. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിക്കാണ് കൊവിഡ് ഭേദമായത്. ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം മാത്രമേ ഇദ്ദേഹം ആശുപത്രി വിടുകയുള്ളൂ

4:21 PM

നടപടികൾ തൃപ്തികരമെന്ന് ലവ് അഗർവാൾ

ലോക്ക്ഡൗൺ നടപടിയോട് സഹകരിക്കാത്തത് രോഗവ്യാപനം കൂടാൻ ഇടയാക്കുമെന്ന് ആരോഗ്യമന്ത്രാലയം. തീവ്രബാധിത മേഖലകളിലെ ഇപ്പോഴത്തെ നടപടികൾ തൃപ്തികരമെന്ന് ലവ് അഗർവാൾ

3:40 PM

ഓഹരി വിപണിയിൽ മികച്ച നേട്ടം

ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ്  2476 പോയിൻ്റ് ഉയർന്നു .കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിൽ ഇത്ര വലിയ നേട്ടം ആദ്യമായി. 

3:37 PM

പൂനെയിൽ മൂന്ന് മരണം

പൂനെയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പൂനെയിൽ മാത്രം മരണം 8 ആയി. മഹാരാഷ്ട്രയിൽ ആകെ 55 മരണമായി. 
 
3:26 PM

ലോക്ക് ‍ഡൗൺ നീട്ടിയേക്കും

രാജ്യവ്യാപക ലോക്ക് ഡൗൺ നീട്ടിയേക്കാൻ സാധ്യത. പല സംസ്ഥാന സർക്കാരുകളും ഇക്കാര്യം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ്  കേന്ദ്രം ലോക്ക് ഡൗൺ നീട്ടുന്നത് പരിഗണിക്കുന്നത്. വിഷയം പരിഗണനയിലെന്ന് സർക്കാർ വൃത്തങ്ങൾ.

3:26 PM

ഹിമാചൽ എംഎൽഎമാരുടെ ശമ്പളം വെട്ടിക്കുറച്ചു

ഹിമാചൽ പ്രദേശ് എംഎൽഎമാരുടെ ശമ്പളം വെട്ടിക്കുറച്ചു. 

3:20 PM

ഇടുക്കിയിൽ നിന്നുള്ള എഴ് പേർ നിരീക്ഷണത്തിൽ

തമിഴ്നാട് ശിവഗംഗയിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇടുക്കിയിൽ നിന്നുള്ള എഴ് പേർ നിരീക്ഷണത്തിൽ. ഇവരിൽ 6 പേർ കുമളി സ്വദേശികളും ഒരാൾ വണ്ടിപ്പെരിയാർ സ്വദേശിയുമാണ്. ആർക്കും രോഗലക്ഷണങ്ങളില്ല.

2:58 PM

എംപി ഫണ്ട് മരവിപ്പിച്ചതിനെതിരെ ഡിഎംകെ

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര നടപടി അനീതി എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വികസനത്തിന് വേണ്ടിയുള്ള ജനങ്ങളുടെ അവകാശമാണ് നഷ്ടപ്പെടുത്തിയതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സ്റ്റാലിൻ. 

2:00 PM

ആരോഗ്യകേരളം ആശ്വാസത്തിലേക്കോ? ആരോഗ്യമന്ത്രി തത്സമയം

ആരോഗ്യമന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം ചേരുന്നു. രണ്ട് മണി മുതൽ മൂന്ന് മണി വരെ പ്രേക്ഷകർക്കും പങ്കെടുക്കാം. വിളിക്കേണ്ട നമ്പർ 04712338975, 2338988
 
1:27 PM

കർണാടകത്തിൽ 12 പേർക്ക് കൂടി കൊവി‍ഡ് സ്ഥിരീകരിച്ചു

കർണാടകത്തിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 175 ആയി.

1:27 PM

ചെലവുചുരുക്കാൻ നിർദ്ദേശങ്ങളുമായി സോണിയ ഗാന്ധി

പ്രധാനമന്ത്രിയുടെ ഉൾപ്പടെ വിദേശയാത്രകൾ എല്ലാം ഈ വർഷം ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി. പുതിയ പാർലമെൻറും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതി ഒഴിവാക്കണം. കൊവിഡ് പ്രതിരോധത്തിനല്ലാതെ മാധ്യമങ്ങൾ വഴി സർക്കാർ നല്കുന്ന എല്ലാ പരസ്യങ്ങളും അവസാനിപ്പിക്കണം. സർക്കാർ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണം. പിഎം കെയേഴ്സിന് കിട്ടിയ എല്ലാ സംഭാവനയും ദുരിതാവശ്വാസനിധിയിലേക്ക് മാറ്റണമെന്നും സോണിയ.

1:12 PM

കൊവിഡിനെ നേരിടാൻ അഞ്ചിന പദ്ധതിയുമായി കെജ്രിവാൾ

ഒരു ലക്ഷം പേരിൽ റാപ്പിഡ് ടെസ്റ്റ് നടത്തും, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തയ്യാറാക്കുമെന്നും സമ്പർക്ക പട്ടിക തയ്യാറാക്കാൻ പൊലീസ് സഹായം തേടുമെന്നും കെജ്രിവാൾ. ആശുപത്രികളിൽ മൂവായിരം കിടക്കകൾ കൂടി  സജ്ജമാക്കും. ഇതിൽ 500 എണ്ണം സ്വകാര്യ മേഖലക്ക് നൽകും. മുപ്പതിനായിരം കൊ വിഡ് രോഗികളെ ഒന്നിച്ച് ചികിത്സിക്കാനുള്ള സൗകര്യം സജ്ജമായിട്ടുണ്ടെന്നും കെജ്രിവാൾ.

12:57 PM

150 തബ്ലിഗ് ജമായത്തുകാർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു

ക്വാറൻ്റെൻ നിയമം ലംഘിച്ചതിന് 150 തബ്ലിഗ് ജമായത്തുകാർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. മുംബൈ കോർപ്പറേഷൻ്റെ പരാതിയിൽ ആസാദ് മൈതാൻ പൊലീസാണ് കേസെടുത്തത്.

12:26 PM

വിലക്ക് തുടർന്ന് കർണ്ണാടകം

രോഗിയുമായെത്തിയ ആംബുലൻസ് അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു. സുപ്രീം കോടതി വിധിക്ക് ശേഷമെത്തിയ ആംബുലൻസ് കർണ്ണാടക പൊലീസ് തടയുകയായിരുന്നു.

12:18 PM

കണ്ണൂർ ഡിഎഫ്ഒക്കെതിരെ വനം മന്ത്രി

കണ്ണൂർ ഡിഎഫ്ഒ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടത് ശരിയായ നടപടിയല്ലെന്ന് വനം മന്ത്രി. ഗുരുതരമായ വീഴ്ചയാണിതെന്നും ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി. 

12:13 PM

യാത്രാ വിവരങ്ങൾ മറച്ചു വച്ച 16 തബ്ലീഗ് സമ്മേളന പ്രതിനിധികൾക്കെതിരെ കേസ്

ഛത്തീസ്ഘട്ടിൽ കോർബയിൽ യാത്രാ വിവരങ്ങൾ മറച്ചു വച്ച 16 തബ്ലീഗ് സമ്മേളന പ്രതിനിധികൾക്കെതിരെ കേസെടുത്തു. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

12:05 PM

മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി

മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 891 ആയി. 

11:50 PM

ധാരണയായെന്ന് കേന്ദ്രം

കർണാടകം അതിർത്തിയടച്ച വിഷയത്തിൽ ധാരണയായെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ രോഗികളുമായി പോകുന്ന വാഹനങ്ങൾ കടത്തി വിടുന്നതിൽ ധാരണയായിട്ടുണ്ടെന്നും തലപ്പാടി വഴി രോഗികളെ കടത്തിവിടാൻ കരാർ ഉണ്ടാക്കിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് തീർപ്പാക്കുകയാണെന്ന് സുപ്രീംകോടതി.

11:45 AM

ആന്ധ്രയിൽ കൊവിഡ് മരണം നാലായി

ആന്ധ്രയിൽ കൊവിഡ് മരണം നാലായി. കുർണൂലിൽ ഒരാൾ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാൾക്കാണ്. 

11:20 AM

തൽക്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി

കുടിയേറ്റ തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന ഹർജിയിൽ തൽക്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി . ഭക്ഷണം നൽകുന്നുണ്ടെങ്കിൽ വേതനം എന്തിനെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ പരാമർശം . ഭക്ഷണത്തിന് ആശ്രയം വേതനം മാത്രമെന്ന വാദത്തോടായിരുന്നു പ്രതികരണം .

10:59 AM

കേരളത്തിൻ്റെ ആരോഗ്യ മേഖല പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് മുല്ലപ്പള്ളി

കേരളത്തിൻ്റെ ആരോഗ്യ മേഖല പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ. 

10:50 AM

ഗുജറാത്തിൽ 19 പേർക്ക് കൂടി കൊവിഡ് 19

ഗുജറാത്തിൽ 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 195 ആയി.

10:40 AM

തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത രണ്ട് സ്ത്രീകൾക്ക് കൊവിഡ്

തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത പഞ്ചാബിൽ നിന്നുള്ള രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന രണ്ടു വനിതകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 

10:38 AM

ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യമായ രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ

ഹൈഡ്രോക്സിക്ളോറോക്വിൻ ആവശ്യമായ രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ, കയറ്റുമതി നിയന്ത്രണത്തിന് ഇളവ് നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയന്ത്രിത മരുന്ന പട്ടികയിൽ പാരസെറ്റാമോളും ഹൈഡ്രോക്സി ക്ലോറോക്വിനും തുടരുമെന്നും മാനുഷിക പരിഗണനയിലാണ് ഇളവെന്നും വിദേശ കാര്യ മന്ത്രാലയം.

10:02 AM

ധാരാവിയിൽ വീണ്ടും കൊവിഡ്

ധാരാവിയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ ഒരാൾ മരിച്ചു. ധാരാവിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. 
 
9:57 AM

രണ്ടു പേർക്കെതിരെ കേസ് എടുത്തു

തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത് കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്കെതിരെ ദില്ലിയിൽ കേസ് എടുത്തു. കരുതൽ നീരീക്ഷണം ലംഘിച്ച് മറ്റു റൂമുകൾക്ക് സമീപം എത്തിയതിനാണ് കേസ്.

9:45 AM

മ‍ൃതദേഹം വിട്ടുനൽകിയതിൽ വീഴ്ച

തമിഴ്‌നാട്ടിൽ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിച്ചു. രാമനാഥപുരം സ്വദേശിയുടെ മൃതദേഹം വിട്ടുനൽകിയതിലാണ് വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. കൊവിഡ് ലക്ഷ്ണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ഫലം വരുന്നതിന് മുമ്പേ വിട്ടു നൽകി. ഞായറാഴ്ച പരിശോധന ഫലം വരുമ്പോഴേക്കും സംസ്കാരം കഴിഞ്ഞിരുന്നു. ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ്. സംസ്കാരത്തിൽ പങ്കെടുത്തവരെ 28 ദിവസം നിരീക്ഷണത്തിലാക്കുന്നു.

Read more at: തമിഴ്‌നാട്ടിൽ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചതിൽ വൻ വീഴ്‌ച

10:05 AM

ദില്ലിയിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കും

ദില്ലിയിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കും.  സർക്കാരിന്റെ അഞ്ചിന പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരു മണിക്ക് മുഖ്യമന്ത്രി കെജ്രിവാൾ വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. തീവ്ര ബാധിത മേഖലകളിൽ ഉടൻ റാപ്പിഡ് ടെസ്റ്റ് നടത്തും. ഒരു ലക്ഷം പേരിൽ പരിശോധന നടത്തും.

9:32 AM

രാജ്യത്ത് 4421 പേർക്ക് കൊവിഡ്

ഇന്ത്യയിൽ കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം 4421 ആയി. ഇതുവരെ 114 പേർ മരിച്ചു.രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടാകുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

9:30 AM

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ കേസ്

തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യൻ പൗരന്മാർക്കെതിരെ തെലങ്കാന  പൊലീസ് കേസെടുത്തു. ഇതിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിസ ചട്ടങ്ങൾ ലംഘിച്ചതിനും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനുമാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിംനഗർ സ്വദേശികൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

9:28 AM

തലപ്പാടിയിൽ നിയന്ത്രണം തുടരുന്നു

മംഗലാപുരത്തേക്ക് കൊവിഡ് ബാധിതരല്ലാത്ത രോഗികളെ കടത്തിവിടാമെന്ന് ധാരണ ഉണ്ടാക്കിയെങ്കിലും തലപ്പാടി അതിർത്തി അടഞ്ഞ് തന്നെ കിടക്കുന്നു. ഇവിടെ കർണാടകം വാഗ്ദാനം ചെയ്ത മെഡിക്കൽ സംഘത്തെ ഇതുവരെ നിയമിച്ചിട്ടില്ല. വാഹനങ്ങൾ തടയുന്നുണ്ട്. ആരോഗ്യ പ്രവർത്തകരേയും , ആശുപത്രി ജീവനക്കാരെയും കടത്തിവിടുന്നില്ല.

9:26 AM

ദില്ലിയിൽ ഒൻപത് മലയാളി നഴ്സുമാർക്ക് കൊവിഡ്

ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് രോഗബാധിതരിൽ ഒൻപത് മലയാളി നഴ്സുമാരും. രണ്ട് ഡോക്ടർമാർക്കും, 13 നഴ്സുമാർക്കും, 3 ആശുപത്രി ജീവനക്കാർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചു

9:25 AM

റെയിൽവെ ഒരുക്കിയത് 40000 കിടക്കകൾ

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഒരുക്കിയത് 40,000 ഐസൊലേഷന്‍ കിടക്കകള്‍. 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ആദ്യഘട്ടത്തില്‍ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിനായി പദ്ധതിയിട്ടത്. ബാക്കിയുള്ള കോച്ചുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ദിനംപ്രതി 375 കോച്ചുകള്‍ വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മാണം.

9:25 AM

ധാരാവിയിൽ കൊവിഡിനെതിരെ പോരാട്ടത്തിന്റെ നായകൻ

ബിഎംസി അസിസ്റ്റന്റ് കമ്മീഷണർ കിരൺ ദിഘാവ്‌കർ ഇന്ന് ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത് ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ആരോഗ്യ സംരക്ഷണ യജ്ഞങ്ങളിൽ ഒന്നാകും

Read more at: ധാരാവിയിലെ കൊവിഡ് വിരുദ്ധ പോരാട്ടങ്ങളുടെ അമരക്കാരൻ ഈ ധീരനായ ബിഎംസി ഓഫീസർ...
 
9:23 AM

ഇന്ത്യക്കെതിരെ ട്രംപിന്റെ ഭീഷണി

കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. 

Read More: 'ഇന്ത്യ മരുന്ന് തന്നില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകും'; ഭീഷണിയുമായി ട്രംപ്

9:23 AM

ഇന്ന് ലോകാരോഗ്യ ദിനം

കൊവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്‌സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇത്തവണ ആരോഗ്യ ദിനം ആചരിക്കുന്നത്. കൊവിഡ് രോഗികളുടെ പരിചരണത്തിന് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുകയാണ് ലോകാരോഗ്യ സംഘടന. സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഈ ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍. കൊവിഡിനെതിരായ പോരാട്ടം നഴ്‌സുമാരുടെ സഹായമില്ലാതെ വിജയം കാണില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

9:23 AM

പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

തെലങ്കാനയിൽ ലോക്ക്ഡൌൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയിൽ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താൻ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്. 

9:23 AM

ലോകത്ത് 13 ലക്ഷം കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. എഴുപതിനായിരത്തോളം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 1,182 പേർ കൂടി മരിച്ചു. ആകെ മരണം പതിനായിരം കടന്നു. ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

9:22 AM

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അത്യാസന്ന നിലയിൽ

കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യ നില അതീവ ഗുരുതരം. ജോൺസനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച്ച രാത്രിയാണ് 55 വയസ്സുള്ള ബോറിസ് ജോൺസന്‍റെ ആരോഗ്യനില വഷളായത്. പനിയും ചുമയും ശക്തായതോടെ ആരോഗ്യസംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം ലണ്ടൻ സെന്‍റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആവശ്യമെങ്കിൽ വെന്‍റിലേറ്റര്‍ സൗകര്യം ഒരുക്കും. ആശുപത്രിയിലേക്ക് മാറ്റും മുന്പ് ഓക്സിജൻ നൽകി

11:22 PM IST:

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 81000 കടന്നു. 14 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

11:10 PM IST:

ബഹ്റൈനില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗമുളളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ മുന്‍ അഭിപ്രായം പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറിയിട്ടുണ്ടെന്ന് ടാസ്‌ക് ഫോഴ്സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. ഡോ മനാഫ് അല്‍ഖഹ്താനി പറഞ്ഞു

10:44 PM IST:

പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍  കഴിയുകയാണ്. കുട്ടിയുടെ അച്ഛന്‍ പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു.

10:27 PM IST:

കൊവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയ ജില്ലക്കാരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്. ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ട്

10:02 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 79000 കടന്നു. പതിമൂന്ന് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

9:58 PM IST:

ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കൈരാജ്യത്ത് വിദേശികളുടെയിടയില്‍ കൊവിഡ് വൈറസ് പടരുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് ഒമാന്‍  ആരോഗ്യമന്ത്രി ഡോ. അഹമ്മദ്  മുഹമ്മദ് അല്‍ സെയ്ദി പറഞ്ഞു. ഇതിനകം  രാജ്യത്ത് കൊറോണ ബാധിച്ചവരുടെ  എണ്ണം  371  ലെത്തി കഴിഞ്ഞു.ഇതില്‍  219  പേര് ഒമാന്‍ സ്വദേശികളും  152   വിദേശികളുമാണുള്ളത്.വശം വച്ച് വ്യാപാരി; കണ്ടുകെട്ടാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

9:25 PM IST:

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിന് പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവർക്ക് അദ്ദേഹം കത്ത് നൽകി.

9:21 PM IST:

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉള്ള മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം മരിച്ചത് 12 പേര്‍. ഇവിടെ ഇതുവരെ 64 പേരാണ് മരിച്ചത്. 

9:13 PM IST:

കൊവിഡ് ബാധിതനായ  മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം. എഴുപത്തി ഒന്ന് വയസുള്ള ഇയാളെ മിംസിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദ്രോഗിയായ ഇയാളുടെ ഇരു വൃക്കകളും തകരാറിലായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കടുത്ത ന്യുമോണിയ അടക്കം ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ്. ഇയാള്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല.
 
9:02 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 78000 കടന്നു. പതിമൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

8:59 PM IST:

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒന്നുമാണ് പുതുതായി റിപ്പോര്‍ട്ട്  ചെയ്ത മരണങ്ങള്‍. പുതുതായി 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2795 ആയി. 

8:26 PM IST:

മലപ്പുറം ജില്ലയില്‍ ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ സ്വദേശിക്ക് കൊവിഡില്ലെന്ന് പരിശോധനാ ഫലം. നേരത്തെ വൈറസ് ബാധിതനായ ശേഷം ഇയാള്‍ രോഗമുക്തനായതാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ തുടരും. ഇയാളുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

8:26 PM IST:

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം എന്തെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ലെന്നും കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണെന്നും പിണറായി വ്യക്തമാക്കി. കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചുകൊടുക്കും. 21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അത് ഏപ്രില്‍ 14 വരെയാണ് അതിന് ശേഷം കേന്ദ്രം ലോക്ക് ഡൗണ്‍ നീട്ടുകയോ അല്ലാതിരിക്കുകയോ എന്താണ് ചെയ്യുന്നത് എന്ന തീരുമാനം അറിയിച്ചതിന് ശേഷം എന്തെങ്കിലും കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

8:17 PM IST:

മഹാരാഷ്‍ട്രയില്‍ കൊവിഡ് ബാധിരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ് ഇവിടെ. ഇതോടെ ആയിരം കടക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 45 ആയി. ഇവിടെ ഏറ്റവും ഒടുവിലായി അഞ്ചുപേര്‍ കൂടി മരിച്ചു. പുതിയതായി 116 ആളുകള്‍ക്കാണ് മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

8:23 PM IST:

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. 50 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 4789 പേര്‍ക്ക് രോഗംബാധിച്ചു. 

7:21 PM IST:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭാവന നൽകിയവർ..

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി

തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി

കല്യാൺ സിൽക്സ്- ഒരു കോടി

കിംസ് ആശുപത്രി - ഒരു കോടി

തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ

കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം

മോഹൻലാൽ- 50 ലക്ഷം

'മോഹന്‍ലാലടക്കമുള്ളവര്‍ സഹായ ധനവുമായെത്തി'; കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി

6:48 PM IST:

മുല്ലപ്പള്ളി കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് മുഖ്യമന്ത്രി. പ്രവാസി ചർച്ച സംബന്ധിച്ച മുല്ലപ്പള്ളിയുടെ വിമർശനങ്ങൾ തെറ്റാണെന്ന് മുഖ്യമന്ത്രി. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ലെന്ന് മുഖ്യമന്ത്രി. 

6:44 PM IST:

ലോക്ക് ഡൌൺ ഇളവ് കേന്ദ്ര നിലപാടാണ് അന്തിമം. കേന്ദ്ര തീരുമാനം അറിഞ്ഞിട്ടാണ് സംസ്ഥാനം നിലപാട് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർമ്മ സമിതി റിപ്പോർട്ട്‌ കേന്ദ്രത്തിനുള്ള കേരളത്തിന്‍റെ ശുപാർശ ആണ്. 

6:38 PM IST:

ദുരിതാശ്വാസ നിധിക്കായി പുതിയ അക്കൗണ്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. മാർച്ച് 27 മുതൽ ലഭിച്ച തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റും. 

6:23 PM IST:

എംപിമാരുടെ പ്രദേശിക വികസന ഫണ്ട് നിർത്തലാക്കിയതിനെതിരെ മുഖ്യമന്ത്രി. ഇത് പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും, കേന്ദ്രത്തിന്‍റെ വിഭവ സമാഹരണത്തിന് ഈ ഫണ്ട് ഉൾപ്പെടുത്തരുത്. ഇത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത തീരുമാനമാണ് പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി. 

6:36 PM IST:

മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കാമെന്ന് മുഖ്യമന്ത്രി. വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കും. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‌‍ട്ട്സ് കടകള്‍ കൂടി തുറക്കും. ഫാന്‍, എയര്‍കണ്ടീഷണര്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്നതിനെക്കുറച്ചും പരിഗണിക്കും. ഇലക്ട്രീഷന്‍മാര്‍ക്ക് ആവശ്യമായ റിപ്പയറിംഗ് നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി നല്‍കും. 

6:19 PM IST:

കമ്മ്യൂണിറ്റി കിച്ചൻ മത്സരം വേണ്ടെന്ന് മുഖ്യമന്ത്രി. മത്സരത്തിനല്ല, ആവശ്യത്തിനാണ് കമ്മ്യൂണിറ്റി കിച്ചണെന്ന് മുഖ്യമന്ത്രി. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടണം

6:11 PM IST:

കരിചന്തയും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. റേഷൻ വിതരണത്തിൽ നല്ല മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

6:10 PM IST:

കർഷകരിൽ നിന്ന് കൃഷി വകുപ്പ് പച്ചക്കറികൾ സംഭരിക്കുമെന്ന് മുഖ്യമന്ത്രി, വിഷു ഈസ്റ്റർ വിപണിക്കായുള്ള പച്ചക്കറി കൃഷി വകുപ്പ് കർഷകവിപണികൾ വഴി സംഭരിക്കും

6:08 PM IST:

സംസ്ഥാനത്തിൽ നിലവിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി. എങ്കിലും അടുത്ത മാസങ്ങളിലേക്കായി സംഭരണം നടത്തും. 

6:07 PM IST:

ലോക്ക് ഡൗൺ വിദഗ്ദ്ധ സമിതി റിപ്പോർട്ട്‌ കേന്ദ്രത്തിനു നൽകിയതായി മുഖ്യമന്ത്രി. 

6:06 PM IST:

സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 263 പേരെന്നും മുഖ്യമന്ത്രി.

6:05 PM IST:

കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ കാസർകോടും, മൂന്ന് പേർ കണ്ണൂരും, കൊല്ലം മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ്. 

5:03 PM IST:

ഏപ്രിൽ പതിനാലിനു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി. നല്ലൊരു നാളേക്ക് വേണ്ടി കുറച്ചു കൂടി ത്യാഗം വേണ്ടിവരുമെന്ന് വെങ്കയ്യ നായിഡു. സാമ്പത്തികസ്ഥിതിക്കു മേലെ ആരോഗ്യത്തിന് ഇപ്പോൾ പ്രാധാന്യം നല്കണമെന്നും വെങ്കയ്യ നായിഡു. 

5:02 PM IST:

ലോക് ഡൗൺ ഘട്ടം ഘട്ടമായേ അവസാനിപ്പിക്കാവൂ എന്ന് കർമ്മ സമതി റിപ്പോർട്ട്. പൊതുഗതാഗതത്തിന് കർശന നിയന്ത്രണം വേണമെന്നും. പുറത്തിറങ്ങുന്നവർക്ക് മുമ്പ് മാസ്ക് നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്
 
4:30 PM IST:

മലപ്പുറത്ത് ഒരാൾ കൂടി രോഗമുക്തനായി. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിക്കാണ് കൊവിഡ് ഭേദമായത്. ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം മാത്രമേ ഇദ്ദേഹം ആശുപത്രി വിടുകയുള്ളൂ

4:28 PM IST:

ലോക്ക്ഡൗൺ നടപടിയോട് സഹകരിക്കാത്തത് രോഗവ്യാപനം കൂടാൻ ഇടയാക്കുമെന്ന് ആരോഗ്യമന്ത്രാലയം. തീവ്രബാധിത മേഖലകളിലെ ഇപ്പോഴത്തെ നടപടികൾ തൃപ്തികരമെന്ന് ലവ് അഗർവാൾ

3:59 PM IST:

ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ്  2476 പോയിൻ്റ് ഉയർന്നു .കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിൽ ഇത്ര വലിയ നേട്ടം ആദ്യമായി. 

3:59 PM IST:

പൂനെയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പൂനെയിൽ മാത്രം മരണം 8 ആയി. മഹാരാഷ്ട്രയിൽ ആകെ 55 മരണമായി. 
 
3:30 PM IST:

രാജ്യവ്യാപക ലോക്ക് ഡൗൺ നീട്ടിയേക്കാൻ സാധ്യത. പല സംസ്ഥാന സർക്കാരുകളും ഇക്കാര്യം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ്  കേന്ദ്രം ലോക്ക് ഡൗൺ നീട്ടുന്നത് പരിഗണിക്കുന്നത്. വിഷയം പരിഗണനയിലെന്ന് സർക്കാർ വൃത്തങ്ങൾ.

3:29 PM IST:

ഹിമാചൽ പ്രദേശ് എംഎൽഎമാരുടെ ശമ്പളം വെട്ടിക്കുറച്ചു. 

3:28 PM IST:

തമിഴ്നാട് ശിവഗംഗയിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇടുക്കിയിൽ നിന്നുള്ള എഴ് പേർ നിരീക്ഷണത്തിൽ. ഇവരിൽ 6 പേർ കുമളി സ്വദേശികളും ഒരാൾ വണ്ടിപ്പെരിയാർ സ്വദേശിയുമാണ്. ആർക്കും രോഗലക്ഷണങ്ങളില്ല.

3:01 PM IST:

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര നടപടി അനീതി എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വികസനത്തിന് വേണ്ടിയുള്ള ജനങ്ങളുടെ അവകാശമാണ് നഷ്ടപ്പെടുത്തിയതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സ്റ്റാലിൻ. 

2:09 PM IST:

ആരോഗ്യമന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം ചേരുന്നു. രണ്ട് മണി മുതൽ മൂന്ന് മണി വരെ പ്രേക്ഷകർക്കും പങ്കെടുക്കാം. വിളിക്കേണ്ട നമ്പർ 04712338975, 2338988
 
1:33 PM IST:

കർണാടകത്തിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 175 ആയി.

1:32 PM IST:

പ്രധാനമന്ത്രിയുടെ ഉൾപ്പടെ വിദേശയാത്രകൾ എല്ലാം ഈ വർഷം ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി. പുതിയ പാർലമെൻറും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതി ഒഴിവാക്കണം. കൊവിഡ് പ്രതിരോധത്തിനല്ലാതെ മാധ്യമങ്ങൾ വഴി സർക്കാർ നല്കുന്ന എല്ലാ പരസ്യങ്ങളും അവസാനിപ്പിക്കണം. സർക്കാർ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണം. പിഎം കെയേഴ്സിന് കിട്ടിയ എല്ലാ സംഭാവനയും ദുരിതാവശ്വാസനിധിയിലേക്ക് മാറ്റണമെന്നും സോണിയ.

1:13 PM IST:

ഒരു ലക്ഷം പേരിൽ റാപ്പിഡ് ടെസ്റ്റ് നടത്തും, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തയ്യാറാക്കുമെന്നും സമ്പർക്ക പട്ടിക തയ്യാറാക്കാൻ പൊലീസ് സഹായം തേടുമെന്നും കെജ്രിവാൾ. ആശുപത്രികളിൽ മൂവായിരം കിടക്കകൾ കൂടി  സജ്ജമാക്കും. ഇതിൽ 500 എണ്ണം സ്വകാര്യ മേഖലക്ക് നൽകും. മുപ്പതിനായിരം കൊ വിഡ് രോഗികളെ ഒന്നിച്ച് ചികിത്സിക്കാനുള്ള സൗകര്യം സജ്ജമായിട്ടുണ്ടെന്നും കെജ്രിവാൾ.

1:10 PM IST:

ക്വാറൻ്റെൻ നിയമം ലംഘിച്ചതിന് 150 തബ്ലിഗ് ജമായത്തുകാർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. മുംബൈ കോർപ്പറേഷൻ്റെ പരാതിയിൽ ആസാദ് മൈതാൻ പൊലീസാണ് കേസെടുത്തത്.

12:28 PM IST:

രോഗിയുമായെത്തിയ ആംബുലൻസ് അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു. സുപ്രീം കോടതി വിധിക്ക് ശേഷമെത്തിയ ആംബുലൻസ് കർണ്ണാടക പൊലീസ് തടയുകയായിരുന്നു.

12:25 PM IST:

കണ്ണൂർ ഡിഎഫ്ഒ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടത് ശരിയായ നടപടിയല്ലെന്ന് വനം മന്ത്രി. ഗുരുതരമായ വീഴ്ചയാണിതെന്നും ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി. 

12:15 PM IST:

ഛത്തീസ്ഘട്ടിൽ കോർബയിൽ യാത്രാ വിവരങ്ങൾ മറച്ചു വച്ച 16 തബ്ലീഗ് സമ്മേളന പ്രതിനിധികൾക്കെതിരെ കേസെടുത്തു. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

12:14 PM IST:

മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 891 ആയി. 

12:09 PM IST:

കർണാടകം അതിർത്തിയടച്ച വിഷയത്തിൽ ധാരണയായെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ രോഗികളുമായി പോകുന്ന വാഹനങ്ങൾ കടത്തി വിടുന്നതിൽ ധാരണയായിട്ടുണ്ടെന്നും തലപ്പാടി വഴി രോഗികളെ കടത്തിവിടാൻ കരാർ ഉണ്ടാക്കിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് തീർപ്പാക്കുകയാണെന്ന് സുപ്രീംകോടതി.

11:53 AM IST:

ആന്ധ്രയിൽ കൊവിഡ് മരണം നാലായി. കുർണൂലിൽ ഒരാൾ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാൾക്കാണ്. 

11:47 AM IST:

കുടിയേറ്റ തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന ഹർജിയിൽ തൽക്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി . ഭക്ഷണം നൽകുന്നുണ്ടെങ്കിൽ വേതനം എന്തിനെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ പരാമർശം . ഭക്ഷണത്തിന് ആശ്രയം വേതനം മാത്രമെന്ന വാദത്തോടായിരുന്നു പ്രതികരണം .

11:45 AM IST:

കേരളത്തിൻ്റെ ആരോഗ്യ മേഖല പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ. 

10:57 AM IST:

ഗുജറാത്തിൽ 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 195 ആയി.

10:56 AM IST:

തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത പഞ്ചാബിൽ നിന്നുള്ള രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന രണ്ടു വനിതകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 

10:54 AM IST:

ഹൈഡ്രോക്സിക്ളോറോക്വിൻ ആവശ്യമായ രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ, കയറ്റുമതി നിയന്ത്രണത്തിന് ഇളവ് നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയന്ത്രിത മരുന്ന പട്ടികയിൽ പാരസെറ്റാമോളും ഹൈഡ്രോക്സി ക്ലോറോക്വിനും തുടരുമെന്നും മാനുഷിക പരിഗണനയിലാണ് ഇളവെന്നും വിദേശ കാര്യ മന്ത്രാലയം.

10:18 AM IST:

ധാരാവിയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ ഒരാൾ മരിച്ചു. ധാരാവിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. 
 
10:16 AM IST:

തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത് കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്കെതിരെ ദില്ലിയിൽ കേസ് എടുത്തു. കരുതൽ നീരീക്ഷണം ലംഘിച്ച് മറ്റു റൂമുകൾക്ക് സമീപം എത്തിയതിനാണ് കേസ്.

10:30 AM IST:

തമിഴ്‌നാട്ടിൽ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിച്ചു. രാമനാഥപുരം സ്വദേശിയുടെ മൃതദേഹം വിട്ടുനൽകിയതിലാണ് വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. കൊവിഡ് ലക്ഷ്ണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ഫലം വരുന്നതിന് മുമ്പേ വിട്ടു നൽകി. ഞായറാഴ്ച പരിശോധന ഫലം വരുമ്പോഴേക്കും സംസ്കാരം കഴിഞ്ഞിരുന്നു. ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ്. സംസ്കാരത്തിൽ പങ്കെടുത്തവരെ 28 ദിവസം നിരീക്ഷണത്തിലാക്കുന്നു.

Read more at: തമിഴ്‌നാട്ടിൽ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചതിൽ വൻ വീഴ്‌ച

10:03 AM IST:

ദില്ലിയിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കും.  സർക്കാരിന്റെ അഞ്ചിന പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരു മണിക്ക് മുഖ്യമന്ത്രി കെജ്രിവാൾ വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. തീവ്ര ബാധിത മേഖലകളിൽ ഉടൻ റാപ്പിഡ് ടെസ്റ്റ് നടത്തും. ഒരു ലക്ഷം പേരിൽ പരിശോധന നടത്തും.

9:35 AM IST:

ഇന്ത്യയിൽ കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം 4421 ആയി. ഇതുവരെ 114 പേർ മരിച്ചു.രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടാകുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

9:33 AM IST:

തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യൻ പൗരന്മാർക്കെതിരെ തെലങ്കാന  പൊലീസ് കേസെടുത്തു. ഇതിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിസ ചട്ടങ്ങൾ ലംഘിച്ചതിനും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനുമാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിംനഗർ സ്വദേശികൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

9:31 AM IST:

മംഗലാപുരത്തേക്ക് കൊവിഡ് ബാധിതരല്ലാത്ത രോഗികളെ കടത്തിവിടാമെന്ന് ധാരണ ഉണ്ടാക്കിയെങ്കിലും തലപ്പാടി അതിർത്തി അടഞ്ഞ് തന്നെ കിടക്കുന്നു. ഇവിടെ കർണാടകം വാഗ്ദാനം ചെയ്ത മെഡിക്കൽ സംഘത്തെ ഇതുവരെ നിയമിച്ചിട്ടില്ല. വാഹനങ്ങൾ തടയുന്നുണ്ട്. ആരോഗ്യ പ്രവർത്തകരേയും , ആശുപത്രി ജീവനക്കാരെയും കടത്തിവിടുന്നില്ല.

9:28 AM IST:

ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് രോഗബാധിതരിൽ ഒൻപത് മലയാളി നഴ്സുമാരും. രണ്ട് ഡോക്ടർമാർക്കും, 13 നഴ്സുമാർക്കും, 3 ആശുപത്രി ജീവനക്കാർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചു

9:27 AM IST:

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഒരുക്കിയത് 40,000 ഐസൊലേഷന്‍ കിടക്കകള്‍. 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ആദ്യഘട്ടത്തില്‍ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിനായി പദ്ധതിയിട്ടത്. ബാക്കിയുള്ള കോച്ചുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ദിനംപ്രതി 375 കോച്ചുകള്‍ വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മാണം.

9:26 AM IST:

ബിഎംസി അസിസ്റ്റന്റ് കമ്മീഷണർ കിരൺ ദിഘാവ്‌കർ ഇന്ന് ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത് ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ആരോഗ്യ സംരക്ഷണ യജ്ഞങ്ങളിൽ ഒന്നാകും

Read more at: ധാരാവിയിലെ കൊവിഡ് വിരുദ്ധ പോരാട്ടങ്ങളുടെ അമരക്കാരൻ ഈ ധീരനായ ബിഎംസി ഓഫീസർ...
 
9:24 AM IST:

കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. 

Read More: 'ഇന്ത്യ മരുന്ന് തന്നില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകും'; ഭീഷണിയുമായി ട്രംപ്

9:22 AM IST:

കൊവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്‌സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇത്തവണ ആരോഗ്യ ദിനം ആചരിക്കുന്നത്. കൊവിഡ് രോഗികളുടെ പരിചരണത്തിന് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുകയാണ് ലോകാരോഗ്യ സംഘടന. സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഈ ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍. കൊവിഡിനെതിരായ പോരാട്ടം നഴ്‌സുമാരുടെ സഹായമില്ലാതെ വിജയം കാണില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

9:21 AM IST:

തെലങ്കാനയിൽ ലോക്ക്ഡൌൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയിൽ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താൻ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്. 

9:20 AM IST:

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. എഴുപതിനായിരത്തോളം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 1,182 പേർ കൂടി മരിച്ചു. ആകെ മരണം പതിനായിരം കടന്നു. ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

9:19 AM IST: