കൊവിഡ് വൈറസ് ബാധയെ ചെറുക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തീവ്ര പരിശ്രമം നടത്തുകയാണ്. ദില്ലിയിൽ നിന്നുള്ള കൂട്ട പലായനം അവസാനിച്ചത് ഒരു പരിധി വരെ ആശ്വാസമായി.

10:35 PM (IST) Mar 29
ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ ഏറ്റവുമധികം രോഗം പടര്‍ന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ കൂട്ടമരണങ്ങള്‍ തുടരുന്നു. 24 മണിക്കൂറിനിടെ 838 പേര്‍ സ്‌പെയിനില്‍ മരിച്ചതായാണ് അധികൃതര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ സ്‌പെയിനിലെ കൊവിഡ് ബാധിച്ചുള്ള മരണം 6528 ആയി.
09:55 PM (IST) Mar 29
കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവപരിശോധനയിൽ കൊവിഡ് നെഗറ്റീവാണ്. ഹൃദയാഘാതം കാരണമാമ് മരണമുണ്ടായതെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തൽ. ഇയാളുടെ സംസ്കാരം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ എന്ന 65-കാരനാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.
09:52 PM (IST) Mar 29
ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞിട്ടുണ്ട്.
08:53 PM (IST) Mar 29
ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്. പൊതുഗതാഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മറുനാടൻ തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
08:37 PM (IST) Mar 29
കൊവിഡിൽ രാജ്യത്ത് മരണം 27
ആകെ കേസുകൾ 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
07:45 PM (IST) Mar 29
ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽ
07:20 PM (IST) Mar 29
ലോക് ഡൗൺ നിയമ ലംഘനത്തിന് ഇന്ന് സംസ്ഥാനത്ത് 1029 കേസുകൾ രജിസ്റ്റർ ചെയ്തു. 1068 പേർ അറസ്റ്റിലായി. കഴിഞ്ഞ 6 ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. ആകെ 531 വാഹനങ്ങൾ ഇന്ന് പിടിച്ചെടുത്തു
07:16 PM (IST) Mar 29
തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം എട്ടു പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികൾ. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 50 ആയി. കർണാടകത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച നഞ്ചൻക്കോട്ടെ ഫാർമസ്യൂട്ടിക്കൽ ജീവനക്കാരൻ്റെ അഞ്ച് സഹപ്രവർത്തകർക്കും കൊവിഡ്.
06:39 PM (IST) Mar 29
പായടിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മന്ത്രി പി.തിലോത്തമൻ. പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും വീടുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പഞ്ചായത്ത് അധ്യക്ഷനും മറ്റു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും തഹസിൽദാരും ഈ ദിവസങ്ങളിൽ പരിശോധനയ്ക്കായി പോയിരുന്നുവെന്നും അവരോട് ആരും തന്നെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു
06:38 PM (IST) Mar 29
കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും
06:35 PM (IST) Mar 29
സംസ്ഥാനത്ത് ഇന്ന് 20 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനക്കായി ഉണ്ടായിരുന്ന ടീമിലെ ആൾക്കാണ് എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ. ഇന്നലെയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന മെഡിക്കൽ സംഘം, എയർപോർട്ട് സ്റ്റാഫ് എന്നിവരും നിരീക്ഷണത്തിലാണ്
05:52 PM (IST) Mar 29
സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 200 കടന്നു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
05:49 PM (IST) Mar 29
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു
05:48 PM (IST) Mar 29
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.
05:47 PM (IST) Mar 29
മഹാരാഷ്ട്രയിൽ 196 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേർക്ക് കൂടി
05:46 PM (IST) Mar 29
കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.
05:46 PM (IST) Mar 29
കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.
04:47 PM (IST) Mar 29
യതീഷ് ചന്ദ്ര ഏത്തമിടീച്ചത് കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരേയും. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന് ഇറങ്ങിയ ആളുകളേയും എസ്പി ഏത്തമിടീച്ചു. നിർധനർക്ക് ഭക്ഷണമെത്തിക്കാൻ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കൽ സ്വദേശി. ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ നിർബന്ധിച്ച് ഏത്തമിടീച്ചെന്നും അഴീക്കൽ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട്.
04:46 PM (IST) Mar 29
പായിപ്പാട്ടെ ആൾക്കൂട്ടം പ്ലാൻ ചെയ്ത വന്നതാണെന്ന് മന്ത്രി പി തിലോത്തമൻ. ഗൂഢാലോചന അന്വേഷിക്കാൻ കോട്ടയം എസ്പിക്ക് നിർദ്ദേശം. ആൾക്കൂട്ടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി.
04:44 PM (IST) Mar 29
ഹൈവേകളിൽ ജനസഞ്ചാരം അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. അതിർത്തികൾ അടക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം.
04:43 PM (IST) Mar 29
ആരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
04:42 PM (IST) Mar 29
കൊവിഡ് വ്യാപന മേഖലകൾ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ പ്രത്യേക ബ്ലോക്കുകളിൽ കൊവിഡ് ബാധിതരെ പാർപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളും 106 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
04:41 PM (IST) Mar 29
കർണ്ണാടക അതിർത്തി അടച്ചതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രി.
04:05 PM (IST) Mar 29
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്ന് റിപ്പോര്‍ട്ട് . ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണം . ബിവറേജസിലേക്ക് എക്സൈസ് ഉദ്യോഗസ്ഥന്‍ ശുപാര്‍ശ നൽകും . കരട് നിര്‍ദ്ദേശം സര്‍ക്കാരിന് നൽകും . ആരോഗ്യ-നിയമവകുപ്പുകളും ശുപാര്‍ശ അംഗീകരിക്കണം .
03:42 PM (IST) Mar 29
ഇറാനിൽ മരണം 2640 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 പേർ.
03:41 PM (IST) Mar 29
കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർ മരിച്ചതായി സ്പെയിൻ. രാജ്യത്ത് ഏറ്റവും അധികം ആളുകൾ രോഗം മൂലം മരിച്ചത് ഇന്നലെ
03:41 PM (IST) Mar 29
പായിപ്പാട് സംഭവത്തെ തുടർന്ന് സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തിൽ യോഗം. പത്തനംതിട്ട, കോട്ടയം കളക്ടർമാരും പൊലീസ് മേധാവിമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
03:39 PM (IST) Mar 29
പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദ്ദേശം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസുദ്യോഗസ്ഥർ സന്ദർശിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നൽകാൻ പൊലീസ് സഹായിക്കണമെന്നും നിർദ്ദേശം. തൊഴിലാളികൾക്ക് അറിയാവുന്ന ഭാഷയിൽ ആശയ വിനിമയം നടത്താൻ ശ്രമിക്കണമെന്നും ഡിജിപി.
03:37 PM (IST) Mar 29
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ പോലീസ് റൂട്ട് മാർച്ച്. പെരുമ്പാവൂരിലും നേരിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് എസ്‍പിയുടെ നേതൃത്വത്തിൽ ബോധവത്കരണം.
03:04 PM (IST) Mar 29
കൂടുതൽ പൊലീസ് പായിപ്പാട്ടേക്ക് തിരിച്ചു. കോട്ടയം എസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പായിപ്പാട്ടേക്ക്. അതിഥി തൊഴിലാളികൾ ഇനിയും സംഘടിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും പൊലീസുകാരെ വിന്യസിക്കും.
02:59 PM (IST) Mar 29
അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ. ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പലായനം അനുവദിക്കരുതെന്നും നിർദ്ദേശം.
02:58 PM (IST) Mar 29
സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ നിർദ്ദേശം. അതിഥി തൊഴിലാളികൾ സംഘടിക്കാൻ ആഹ്വനം ചെയ്യുന്നതാണ് പരിശോധിക്കുന്നത്. പെരുമ്പാവൂരിൽ അല്പസമയത്തിനകം പോലീസ് റൂട്ട് മാർച്ച് നടത്തും.
01:58 PM (IST) Mar 29
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് ഇതുവരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്. മൂന്ന് ദിവസം മുമ്പാണ് പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്
01:48 PM (IST) Mar 29
നാട്ടിൽ പോകുകയാണ് വേണ്ടതെന്ന് അതിഥി തൊഴിലാളികൾ. ഇതിനായി വാഹനം വേണമെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികൾ.
01:38 PM (IST) Mar 29
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി. അതിഥി തൊഴിലാളികൾ പട്ടിണി കിടക്കുന്ന സാഹചര്യമില്ലെന്നും ഭക്ഷ്യമന്ത്രി.
01:29 PM (IST) Mar 29
പായിപ്പാടിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടർ സുധീർ ബാബു. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും കളക്ടർ വിശദീകരിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും സുധീർ ബാബു.
01:25 PM (IST) Mar 29
മഹാരാഷ്ട്രയിൽ കൊവിഡ് 19 മുലമുള്ള മരണം ഏഴായി. നാൽപ്പതുകാരിയാണ് മുംബൈയിൽ മരിച്ചത്.
01:24 PM (IST) Mar 29
മാർച്ച് 21ന് ദില്ലി ചെന്നൈ വിമാനം പറത്തിയ പൈലറ്റന് കൊവിഡ് 19 സ്ഥിരീകരിച്ചു. പൈലറ്റുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ക്യാബിൻ ക്രൂ അംഗങ്ങളും ജീവനക്കാരും സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് സ്പൈസ് ജെറ്റ് നിർദ്ദേശിച്ചു.
01:23 PM (IST) Mar 29
കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വകുപ്പുകൾ സ്വന്തം നിലക്ക് ഉത്തരവിറക്കരുതെന്ന് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറിയുടെ മുൻകൂർ അനുമതിക്കു ശേഷം മാത്രമേ വകുപ്പ് സെക്രട്ടറിമാർ ഉത്തരവുകൾ ഇറക്കാൻ പാടുള്ളൂ.
01:22 PM (IST) Mar 29
മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ മദ്യം വേണ്ടന്ന് ഐഎംഎ. മദ്യം മരുന്നല്ലെന്നും ചികിത്സ പ്രൊട്ടാക്കോളിന് എതിരാണെന്നും ഇതിനുള്ള ചികിത്സക്കായി മരുന്നുകൾ ലഭ്യമാണെന്നും ഐഎംഎ സ്റ്റേറ്റ് പ്രസിഡണ്ട് ഡോ എബ്രഹാം വർഗ്ഗീസ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു