കൊവിഡ് രോഗബാധയേറ്റുള്ള മരണം ആഗോളതലത്തില്‍ 72000 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. അതേസമയം കേരളത്തില്‍ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

11:19 PM (IST) Apr 06
കൊവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു
10:53 PM (IST) Apr 06
ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 73600 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്
10:29 PM (IST) Apr 06
മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നു. മുംബൈയില്‍ 38 കാരിയായ ഗര്‍ഭിണിയാണ് ഏറ്റവുമൊടുവില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 111 ആയി. മൊത്തം കൊവിഡ‍് ബാധിതരുടെ എണ്ണം 4281 പേര്‍ക്കാണ്.
10:12 PM (IST) Apr 06
കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദൂരിയപ്പ. മുസ്ലീങ്ങൾക്കെതിരെ ആരും ഒരു വാക്കു പോലും മിണ്ടരുതെന്നും യെദ്യൂരിയപ്പ പറഞ്ഞു. സർക്കാർ നടപടികളോട് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും യെദ്യൂരിയപ്പ ആവശ്യപ്പെട്ടു. കർണാടകയിൽ ഇതുവരെ 163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
09:56 PM (IST) Apr 06
ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 72000 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്
09:29 PM (IST) Apr 06
ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 71000 കടന്നു. പതിമൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്
08:50 PM (IST) Apr 06
അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി. കടമ്പാർ സ്വദേശി കമല ആണ് മരിച്ചത്. മംഗലുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞു മടക്കി അയച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം
08:39 PM (IST) Apr 06
കൊവിഡ് വ്യാപനത്തിന്റെ പേരിൽ മുസ്ലിങ്ങളെ കുറ്റപ്പെടുത്തരുതെന്ന് യെദിയൂരപ്പയുടെ മുന്നറിയിപ്പ്. മുസ്ലീങ്ങൾക്കെതിരെ ആരും ഒരു വാക്കുപോലും മിണ്ടരുതെന്നും സർക്കാർ നടപടികളോട് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവർ പൂർണമായി സഹകരിക്കുന്നുണ്ടെന്നും യെദിയൂരപ്പ.
08:38 PM (IST) Apr 06
തെലങ്കാനയിൽ ലോക്ക് ഡൗൺ ജൂൺ 3 വരെ തുടർന്നേക്കുമെന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ലോക്ക് ഡൗൺ നീട്ടാതെ മറ്റ് മാർഗങ്ങളില്ലെന്നും ഇത് പ്രധാനമന്ത്രിയെ അറിയിച്ചെന്നും റാവു പറയുന്നു. ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയോട് തെലങ്കാന അഭ്യർത്ഥിച്ചു.
08:26 PM (IST) Apr 06
ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് പിടിപെട്ടതിനെതുടര്‍ന്ന് ഇന്ത്യയിലെ മൃഗശാലകൾക്കടക്കം ജാഗ്രതനിർദേശം നൽകി. നാല് വയസ്സുകാരിയായ നാദിയ എന്ന പെൺകടുവയ്ക്കാണ് കൊവിഡ് പിടിപെട്ടത്. മൃഗശാലയിലെ ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത് എന്ന് മൃഗശാല അധികൃതർ പറഞ്ഞു
08:00 PM (IST) Apr 06
കോട്ടയം സ്വദേശിനിയായ ഡോക്ടറും പത്ത് മാസം പ്രായമായ കുട്ടിയും ഡിസ്ചാർജ് ആയി. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാളുമായി സമ്പർക്കം പുലർത്തിയ റെയിൽവേ ജീവനക്കാരനെ ചികിത്സിച്ചതോടെയായിരുന്നു ഡോക്ടർക്ക് രോഗം പകർന്നത്.
07:55 PM (IST) Apr 06
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കത്തുമുഖേനെ ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രി. വിസാ കാലാവധി ആറ് മാസം നീട്ടി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതില്‍ പ്രോട്ടോകോള്‍ വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
07:33 PM (IST) Apr 06
ലോകമാകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളി സമൂഹം ആശങ്കയിലാണെന്നും അവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തേ സാമ്പത്തികമായി നല്ല നിലയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ മിക്കവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ അദ്ധ്യയന വര്‍ഷത്തെ ഫീസ് നല്‍കേണ്ടസമയമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ നടത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകള് ഫീസടയ്ക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
07:23 PM (IST) Apr 06
ആന്ധ്ര പ്രദേശിൽ 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുർണൂൽ ജില്ലയിൽ മാത്രം കൊവിഡ് രോഗികൾ 74 ആയി.
07:23 PM (IST) Apr 06
ലോക്ക് ഡൗണിനെ തുടർന്ന് ദില്ലിയിൽ കുടുങ്ങിയ കണ്ണൂർ താക്കാവ് സ്വദേശി മരിച്ചു. ആർ കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ വിപിൻ പാലക്കൽ (28)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
06:53 PM (IST) Apr 06
കൊവിഡ് കർമ്മ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
06:51 PM (IST) Apr 06
തീർത്തും അശാസ്ത്രീയമായ കാര്യം രാജ്യമാകെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ വിമർശനങ്ങളുണ്ടാവും. പ്രകാശം പരക്കേണ്ടത് ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മനസിലാണെന്ന് മുഖ്യമന്ത്രി. അതിന് സാമ്പത്തിക സഹായം വേണം. അതിനിയും വരേണ്ടതുണ്ട്.
06:49 PM (IST) Apr 06
റാപിഡ് ടെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സാധാരാണ നടത്തുന്ന ടെസ്റ്റാണിതെന്നും തെറ്റായി റിപ്പോർട്ട് ചെയ്തതാണെന്നും മുഖ്യമന്ത്രി.
06:48 PM (IST) Apr 06
കാസർകോട് ഐസൊലേഷനും മറ്റുമായി ടാറ്റ ഗ്രൂപ്പ് സഹകരിക്കും. അവരുടെ സംഘം കാസർകോട് നിന്ന് പ്രവർത്തി പൂർത്തീകരിക്കും. മഹീന്ദ്ര ആന്റ് മഹീന്ദ്ര ആരോഗ്യ പ്രവർത്തകർക്കുള്ള ആയിരം പ്രൊഡക്ടീവ് ഷീൽഡ് നൽകും.
06:47 PM (IST) Apr 06
കൊവിഡ് ബാധിതരായ ക്ഷീര കർഷകർക്ക് പതിനായിരം രൂപയും നിരീക്ഷണത്തിലുള്ളർക്ക് രണ്ടായിരം രൂപയും നൽകും. കലാകാരന്മാരുടെ ഈ മാസത്തെ പെൻഷൻ തുക നാളെ മുതൽ അക്കൗണ്ടുകളിലെത്തും. ഈ മാസം 158 പേർക്ക് പുതുതായി അനുവദിച്ചു. സാംസ്കാരിക ക്ഷേമനിധി ബോർഡ് ഒരു കോടി രൂപ കലാകാരന്മാർക്ക് വിതരണം ചെയ്യും.
06:43 PM (IST) Apr 06
തൃശ്ശൂർ ജില്ലയിൽ 5280 റാപിഡ് ടെസ്റ്റിന് ഒരു കോടി രൂപ അനുവദിച്ചതായി ടി എൻ പ്രതാപൻ എംപി അറിയിച്ചു.
06:39 PM (IST) Apr 06
ആഴ്ചയിൽ ഒരു ദിവസം കംപ്യൂട്ടർ റിപ്പെയർ സെന്‍ററുകളും റീച്ചാർജ്ജ് കടകളും തുറക്കാൻ ആലോചിക്കും. വാഹനങ്ങളുടെ വർക്‌ഷോപ്പുകളും തുറക്കുമെന്ന് മുഖ്യമന്ത്രി.
06:36 PM (IST) Apr 06
3000 അതിഥി മന്ദിരങ്ങളിലായി 42602 അന്തേവാസികളുണ്ട്. ഇവർക്ക് സൗജന്യ അരി നൽകണം. ഇവിടെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യും. പ്രൊഫഷണൽ നാടക സമിതികൾ, ഗാനമേള ട്രൂപ്പുകൾ, മിമിക്രി കലാകരന്മാർ, തെയ്യവുമായി ബന്ധപ്പെട്ട കലാകാരന്മാരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവ പൂർവ്വം പരിഗണിക്കും.
06:35 PM (IST) Apr 06
ലോക്ക് ഡൗണിനെ തുടർന്ന് വിമാനയാത്ര റദ്ദാക്കിയവർക്ക് റീഫണ്ട് ലഭിക്കാൻ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
06:34 PM (IST) Apr 06
മലപ്പുറം കോഴിക്കോട് ജില്ലകളിൽ ആളുകളെ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ പ്രചരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മോഷ്ടാവിന്‍റെയും അജ്ഞാത ജീവിയുടെയും പേരിൽ ആളുകളെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പോകുന്നു. അത് അംഗീകരിക്കില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഉറവിടം കണ്ടെത്താൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി.
06:32 PM (IST) Apr 06
മലയാളി നഴ്സുമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായി മുഖ്യമന്ത്രി. മഹാരാഷ്ട്ര സർക്കാരിനും കത്ത് നൽകിയിട്ടുണ്ട്. മുംബൈയിലെ 46 മലയാളി നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. 150 ലേറെ നഴ്സുമാർ അവിടെ നിരീക്ഷണത്തിലാണ്. ദില്ലിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് പരാതി. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി.
06:27 PM (IST) Apr 06
കർണ്ണാടക അതിർത്തി വഴി രോഗികളെ കടത്തി വിടാൻ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി. കർണാടകത്തിലേക്ക് കൊവിഡ് ബാധയില്ലാത്ത രോഗികളെ കടത്തിവിടും. കർണാടക ആശുപത്രിയിലേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാൻ. തലപ്പാടി ചെക്ക് പോസ്റ്റിൽ കർണ്ണാടകത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റോടെ മുന്നോട്ട് പോകാൻ അനുവാദം വാങ്ങാം. മംഗലാപുരത്തേക്ക് പോകുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റോടെ പോകണം. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതിൽ രേഖപ്പെടുത്തണം.
06:26 PM (IST) Apr 06
ലോക്ക് ഡൗൺ സാഹചര്യത്തിലെ റവന്യൂ വരുമാനത്തെ കുറിച്ച് പഠിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി.
06:25 PM (IST) Apr 06
കേന്ദ്രമന്ത്രി ജയശങ്കറിനെ കത്ത് വഴി ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിസ കാലാവധി ആറ് മാസം കൂടി വർധിപ്പിക്കണമെന്നും. ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കേണ്ട ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോൾ വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനം വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ തീരുമാനത്തിലെത്തും.
06:23 PM (IST) Apr 06
ഈ കാലം ദുർഘട കാലമാണ്. നേരത്തെ പ്രവാസികൾ സാമ്പത്തിക ശേഷിയുള്ളവരായിരുന്നു. ഇന്ന് ഒട്ടുമിക്ക ആളുകളും പ്രയാസം അനുഭവിക്കുന്നു. എല്ലായിടത്തും ഇത്തരം ഫീസടക്കൽ മാറ്റിവച്ചിരിക്കുകയാണ്. അത് മാനിച്ച് ഗൾഫ് നാടുകളിലെ സ്കൂൾ മാനേജ്മെന്റുകൾ ഇപ്പോൾ ഫീസടക്കാൻ നിർബന്ധിക്കരുത്. അത് മാറ്റിവയ്ക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
06:22 PM (IST) Apr 06
പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തിയതായി മുഖ്യമന്ത്രി. 22 ലോകരാജ്യങ്ങളിൽ നിന്ന് 30 പേർ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക്, നിയന്ത്രണങ്ങൾ എന്നിവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചു. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. പ്രവാസികളുമായി കൂടുതൽ ചർച്ച നടത്തും. പ്രവാസികൾക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യും. ഗൾഫ് നാടുകളിലെ സ്കൂളുകളിൽ പഠനം നടക്കുന്നില്ല. എന്നാൽ ഫീസ് നൽകേണ്ടി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ മലയാളി മാനേജ്മെന്റുകളുമായി ഇക്കാര്യം സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവരോരുത്തരുമായി പ്രത്യേകം സംസാരിക്കും. എങ്കിലും പരസ്യ അഭ്യർത്ഥന നടത്തുന്നു.
06:20 PM (IST) Apr 06
തമിഴ്നാട്ടിൽ ഇന്ന് 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 621 ആയി.
06:19 PM (IST) Apr 06
തമിഴ്നാട്ടിൽ ഒരു കൊവിഡ് മരണം കൂടി. ചെന്നൈ സ്വദേശിയായ 57 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ മരണം ആറായി.
06:18 PM (IST) Apr 06
കർണാടകയിൽ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 163 ആയി. ഇന്ന് കർണാടകയിൽ രോഗം സ്ഥിരീകരിച്ചവരിൽ ജർമനിയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയുമുണ്ട്.
06:16 PM (IST) Apr 06
എംഎൽഎമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചർച്ച നടത്തിയത്. നിയമസഭാംഗങ്ങൾ കളക്ട്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നുവെന്ന് മുഖ്യമന്ത്രി. സർക്കാർ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ.
06:14 PM (IST) Apr 06
ജില്ല മാറി റേഷൻ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി. റേഷനുമായി ബന്ധപ്പെട്ട് അപൂർവമായി ചില പരാതികൾ ഉയർന്നു. ചിലർ റേഷൻ മോശമാണെന്ന പ്രചാരണവും നടത്തി. സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണം. റേഷൻ കടകളിൽ എല്ലാ സാധനങ്ങളും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.
06:13 PM (IST) Apr 06
കൊവിഡ് 19 ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സജ്ജമാണ്. 1.25 ലക്ഷത്തോളം കിടക്കകൾ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. പുറമെ പ്രത്യേക കൊറോണ കെയർ സംവിധാനമുണ്ട്. പ്രതിരോധത്തിന് ത്രിതല സംവിധാനം തയ്യാറാക്കി. പതിനായിരത്തിലേറെ ഐസൊലേഷൻ കിടക്കകൾ ആശുപത്രികളിൽ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി.
06:08 PM (IST) Apr 06
കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി.
06:08 PM (IST) Apr 06
ഇതുവരെ സംസ്ഥാനത്ത് 327 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 പേർ ചികിത്സയിലുണ്ട്. 152804 പേർ നിരീക്ഷണത്തിലുണ്ട്. 152009 പേർ വീടുകളിൽ. 895 പേർ ആശുപത്രികളിൽ.
06:07 PM (IST) Apr 06
കാസർകോട് 9 പേർക്കും, മലപ്പുറത്ത് 2 പേർക്കും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോ ആൾക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കാസർകോട് 6 പേർ വിദേശത്ത് നിന്ന് വന്നവരാണ്.