ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ആം ആദ്‍മിയുടെ ചില നേതാക്കള്‍ ശക്തമായ മത്സരം നേരിടുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ബി.ജെ.പി. കോണ്‍ഗ്രസിന് എവിടെയും ലീഡ് നേടാനായില്ല.

02:42 PM (IST) Feb 11
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ഇതോടെ ആം ആദ്‍മിയുടെ മുന്നേറ്റം 62 സീറ്റുകളിലെത്തി.
ആം ആദ്മി പാര്‍ട്ടി - 62
ബി.ജെ.പി - 8
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
02:33 PM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 61
ബി.ജെ.പി - 9
01:40 PM (IST) Feb 11
ദില്ലിയിലെ ആറാം നിയമസഭ പിരിച്ചു വിട്ടതായി ദില്ലി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാൽ
01:38 PM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
01:38 PM (IST) Feb 11
ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ദില്ലി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി നവിജയന്‍. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
01:02 PM (IST) Feb 11
ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ലീഡ് പതിനായിരം കടന്നു
12:54 PM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 58
ബി.ജെ.പി - 12
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
12:52 PM (IST) Feb 11
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 859 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
12:51 PM (IST) Feb 11
ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുല്ലഖാന്‍ മുന്നില്‍. നിലവില്‍ 70514 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.
12:49 PM (IST) Feb 11
അരവിന്ദ് കെജ്‍രിവാളിനേയും ബിജെപിയെ തിരസ്‍കരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വികസനം കൊണ്ടുമാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ ഇവയൊക്കെ തിരസ്കൃതമാകുമെന്നും മമത.
12:44 PM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
12:38 PM (IST) Feb 11
12:35 PM (IST) Feb 11
ഡൽഹി തിരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞു. ബി.ജെ.പിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു.
12:31 PM (IST) Feb 11
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 2182 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ആറ് റൗണ്ട് വോട്ടെണ്ണല്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.
12:28 PM (IST) Feb 11
ദില്ലി തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പരാജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം. എന്നാല്‍ വലിയ അവകാശവാദം ഉന്നയിച്ച ബിജെപിയുടെ സ്ഥിതി എന്തായി എന്നും അദ്ദേഹം ചോദിച്ചു.
12:26 PM (IST) Feb 11
കഴിഞ്ഞതവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
12:18 PM (IST) Feb 11
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് ദില്ലി അധ്യക്ഷൻ സുഭാഷ് ചോപ്ര
12:12 PM (IST) Feb 11
ആകെയുള്ള 70 സീറ്റുകളില്‍ 58ലും ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഇപ്പോള്‍ 12 സീറ്റുകളിലാണ് മുന്നിലുള്ളത്.
12:07 PM (IST) Feb 11
ഒരു സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
12:04 PM (IST) Feb 11
ബിജെപിയുമായുള്ള ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വ്യത്യാസം 14 ശതമാനമായി.
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
12:01 PM (IST) Feb 11
അരവിന്ദ് കെജ്‍രിവാളിന് ആശംസയുമായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ദില്ലി ജനത വീണ്ടും കെജ്‍രിവാളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ. ദില്ലിയെ കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാൻ കഴിയട്ടെയെന്നും സിന്ധ്യ ആശംസിച്ചു.
11:57 AM (IST) Feb 11
ആയിരത്തില്‍ താഴെ വോട്ടുകളുടെ ലീഡ് പത്ത് മണ്ഡലങ്ങളില്‍.
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
11:55 AM (IST) Feb 11
കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇക്കുറി 13 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
11:51 AM (IST) Feb 11
കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 4.10 ശതമാനം മാത്രം. ആം ആദ്‍മി പാര്‍ട്ടിക്ക് 53.06 ശതമാനം വോട്ടുകളും ബിജെപിക്ക് 39.31 ശതമാനം വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത്.
11:50 AM (IST) Feb 11
അഞ്ച് റൗണ്ടുകള്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 1576 വോട്ടുകള്‍ക്ക് പിന്നില്‍.
11:48 AM (IST) Feb 11
11:46 AM (IST) Feb 11
12 മണ്ഡലങ്ങളില്‍ ഇപ്പോഴും ലീഡ് ആയിരത്തില്‍ താഴെ മാത്രം. ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ നടക്കുന്നത്.
11:37 AM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
11:30 AM (IST) Feb 11
നേരിയ ലീഡ് മാത്രം നിലനില്‍ക്കുന്ന 12 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പാര്‍ട്ടികളുടെ ലീഡ് നിലയിലും മാറ്റം വന്നേക്കും.
ആം ആദ്മി പാര്‍ട്ടി - 55
ബി.ജെ.പി - 15
11:28 AM (IST) Feb 11
11:22 AM (IST) Feb 11
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും പിന്നിലേക്ക്. മൂന്ന് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം 1427 വോട്ടുകള്‍ക്ക് പിന്നിലാണ്.
11:19 AM (IST) Feb 11
11:17 AM (IST) Feb 11
ഇതുവരെ എണ്ണിയ വോട്ടുകളില്‍ കോണ്‍ഗ്രസിന് അഞ്ച് ശതമാനം വോട്ടുവിഹിതം മാത്രം. നിലവില്‍ എവിടെയും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല.
11:15 AM (IST) Feb 11
നിലവിലെ സ്പീക്കർ കൂടിയായ ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥി രാം നിവാസ് ഗോയൽ ഷാഹ്ദര മണ്ഡലത്തിൽ പിന്നില്‍.
11:12 AM (IST) Feb 11
11:09 AM (IST) Feb 11
ദില്ലിയില്‍ മൂന്നാമതും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിന്റെ പരാജയം നല്ല സൂചനയല്ല നൽകുന്നത്. ബിജെപിയുടെ വർഗീയ അജണ്ടക്കെതിരായ ആം ആദ്മി പാർട്ടി വിജയം പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.
11:05 AM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 53
ബി.ജെ.പി - 17
11:00 AM (IST) Feb 11
ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ബിജെപി ബ്രഹം സിങ് മുന്നില്‍. ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ പിന്നിലാണ്.
10:55 AM (IST) Feb 11
10:51 AM (IST) Feb 11
ആം ആദ്മി പാര്‍ട്ടി - 50
ബി.ജെ.പി - 20